Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust]
ഒരിക്കലും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന സത്യം ലാവയിൽ വീണത് പോലെ ചുട്ടെരിച്ചു.
അവളുമായുള്ള അവിഹിത ബന്ധമല്ല ഞാൻ ആഗ്രഹിക്കുന്നത്... അവളെ എന്റെ ഭാര്യയായി കിട്ടാനാണ് ഞാൻ കൊതിക്കുന്നത്. അവളെ കൂടാതെ വേറൊരു പെണ്ണിനെയും എനിക്ക് സ്നേഹിക്കാന്‍ കഴിയില്ല... മറ്റൊരു പെണ്ണിനെയും എനിക്ക് സ്വീകരിക്കാനും കഴിയില്ല.
പക്ഷേ അഞ്ചനയെ എന്റെ ഭാര്യയായി കിട്ടുകയില്ലെന്ന ചിന്ത എന്നെ കൊല്ലാക്കൊല ചെയ്തു. അവളില്ലാതെ ഞാൻ എങ്ങനെ ജീവിക്കും..? എന്റെ അഞ്ചന ഇല്ലാതെ ഞാൻ എന്തായി തീരും..?
പെട്ടന്ന് പാറ പൊട്ടിക്കുന്ന ചുറ്റിക കൊണ്ട് എന്റെ ഹൃദയത്തെ പ്രഹരിച്ചത് പോലെ വേദന അനുഭവപ്പെട്ടതും, കരഞ്ഞു കൊണ്ട് സോഫയിൽ നിന്ന് താഴെ വീണു ഞാൻ പിടഞ്ഞു പോയി. ശ്വാസമെടുക്കാൻ പോലും പാടുപെട്ടു.
ഇതിനു മുമ്പ് ഒരിക്കലും തോന്നാത്ത ഒരു തരം ഭീതി എന്റെ ഹൃദയത്തെയും മനസ്സിനെയും പൊതിഞ്ഞു മൂടി.
എന്റെ ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നത് പോലെ തോന്നി.... നേരത്തെ ഉണ്ടായിരുന്ന എന്റെ ചിന്തകൾ പോലും ക്ഷയിക്കുന്നായും അനുഭവപ്പെട്ടു.
ആയിരക്കണക്കിന് തേനീച്ചകള്‍ എന്റെ തലച്ചോറിനെ കുത്തി കുടയുന്നത് പോലെ തോന്നി.
എന്റെ തല പിടിച്ചുകൊണ്ട് ഞാൻ കരഞ്ഞു. പെട്ടന്ന് എന്റെ ഹൃദയത്തെ പിന്നെയും ആ ചുറ്റിക പ്രഹരിച്ചു.
അലറി കൊണ്ട് ചാടിയെഴുന്നേറ്റ ഞാൻ നെഞ്ചിനെ അമര്‍ത്തി കൊണ്ട് ഭ്രാന്തനെ പോലെ അങ്ങോട്ടുമിങ്ങോട്ടും വിരണ്ടു നടന്നു.
ഞാൻ ഭ്രാന്തനായി മാറുകയാണോ?
എന്റെ ഹൃദയത്തിൽ ഏര്‍പ്പെട്ട വേദനയെ താങ്ങാന്‍ കഴിയാതെ വന്നപ്പോ, താല്‍ക്കാലികമായി എന്റെ തലച്ചോറ് അതിന്‍റെ പ്രവര്‍ത്തനത്തെ നിർത്തി വയ്ക്കാൻ ശ്രമിക്കുന്നത് പോലെ തോന്നി.
എന്റെ കാഴ്ച പെട്ടന്ന് മങ്ങി... ശ്വാസം കിട്ടാതെ വന്നു.... ബെഞ്ചിന് വല്ലാത്ത
💬 Comments
View all comments