0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust]

Author : Erosgol Read All Parts 2376

നോക്കാത്തത് കൊണ്ട്‌ അവള്‍ക്ക് സങ്കടം ഉണ്ടായത് എന്റെ കടക്കണ്ണിലൂടെ ഞാൻ കണ്ടു.

മറിയയെ തന്നെ ചിന്താകുഴപ്പത്തോടെ നോക്കുന്ന അഞ്ചനയെ നോക്കി ഞാൻ പുഞ്ചിരിച്ചു.

മറിയ എന്നെ ‘സർ’ എന്ന് വിളിച്ചതിന്‍റെ ചിന്താകുഴപ്പത്തിൽ ആയിരുന്നു അവള്‍. അത് മറിയയും മനസ്സിലാക്കി.

“നമ്മൾ ചെയ്യുന്ന ജോലിക്കും, ആ സ്ഥാപനത്തിനും, അതിന്‍റെ മുതലാളിക്കും ബഹുമാനം കൊടുക്കണം, അഞ്ചന. പ്രത്യേകിച്ച് ഓഫീസിൽ ഉള്ള സമയത്തും, പുറത്ത്‌ ഒഫിഷ്യൽ കാര്യങ്ങളുമായി ബന്ധപ്പെട്ട സാഹചര്യത്തിലും ബഹുമാനം കൊടുക്കണം.” മറിയ വിശദീകരിച്ചു.

“ശരി സർ, അത് ഞാൻ എപ്പോഴും പാലിക്കാം..” അഞ്ചന എന്നെ നോക്കി പറഞ്ഞു.

സത്യത്തിൽ അവൾ അങ്ങനെ വിളിച്ചത് എനിക്ക് ഇഷ്ടപ്പെടില്ല. ഞങ്ങൾ തമ്മില്‍ അകന്നു പോയത് പോലെ എനിക്ക് ഫീൽ ചെയ്തു.

സർ എന്ന് പറഞ്ഞ സമയത്ത് അഞ്ചനയുടെ കണ്ണില്‍ എന്തോ ഒരു കുസൃതി മിന്നിമറഞ്ഞത് കണ്ടപ്പോൾ എനിക്ക് എന്തോ പന്തികേട് തോന്നി.

എന്തായാലും വഴിയേ നി മനസ്സിലാക്കിക്കോളും എന്ന് എന്റെ മനസ്സ് പറഞ്ഞു.

അതുകൊണ്ട്‌ അതിനെ കുറിച്ച് ചിന്തിച്ച് സമയം കളയാതെ ഞാൻ കാര്യങ്ങളിലേക്ക് കടന്നു.

“പിന്നേ അഞ്ചന, ഈ പുതിയ പ്രോജക്റ്റ് ഇതുവരെ തുടങ്ങിയില്ല. ഒരു മാസം കഴിഞ്ഞേ തുടങ്ങു... അതുകൊണ്ട്‌ അഞ്ചന ആ സമയത്ത് ജോയിൻ ചെയ്താലും മതി. അല്ലെങ്കിൽ നാളെ തൊട്ട് ഓഫീസിൽ വരണം എന്നുണ്ടെങ്കില്‍ അത് അഞ്ചനയുടെ തീരുമാനത്തില്‍ വിട്ടു തരുന്നു.” ഞാൻ എന്റെ വശം വ്യക്തമാക്കി.

“നാളെ തൊട്ട് ഞാൻ വരാം സർ.” അഞ്ചന പുഞ്ചിരിയോടെ പറഞ്ഞു.

ആ ‘സർ’ എന്ന വിളി ആവശ്യമേ ഇല്ലായിരുന്നു. അവളെന്നെ ചൊടിപ്പിക്കാൻ വേണ്ടി വിളിച്ചതാണെന്ന് മനസ്സിലായി.

ഞാൻ പെട്ടന്ന് മറിയയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു, “പിന്നേ പുതിയ പ്രോജക്റ്റ് തുടങ്ങുന്നത് വരെ മറിയയുടെ കാബിനിൽ തന്നെ അഞ്ചന ഉണ്ടാവും. അതുകൊണ്ട്‌ ഡെസ്ക് ഇടാനുള്ള കാര്യങ്ങളും പഴയ പ്രോജക്റ്റിന്‍റെ ഹാര്‍ഡ് ആന്‍ഡ് സോഫ്റ്റ് കോപ്പി ഡോക്യുമെന്റ്സും എല്ലാം മറിയ അറേഞ്ച് ചെയ്യിക്കണം, ഇന്നുതന്നെ. ഓഫീസ് സ്റ്റോറില്‍ നിന്ന് പ്രീ പ്രോഗ്രാംഡ് പിസി യും മറ്റുള്ള സാധനങ്ങളും റിലീസ് ചെയ്യാനുള്ള അപ്രൂവൽ-മെയിൽ ഞാൻ ഉടനെ അയക്കും, കളക്റ്റ് ചെയ്യാൻ റാമിനെ ഏല്‍പ്പിക്കു.

💬 Comments

View all comments