0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust]

Author : Erosgol Read All Parts 2385

അഞ്ചനയും ഞാനും ഇറങ്ങി.

പക്ഷേ രാവിലെ കണ്ട അഞ്ചനയെ അല്ലായിരുന്നു ഇപ്പൊ കണ്ടത്. അവള്‍ക്ക് എന്തോ മാറ്റം സംഭവിച്ചിരുന്നു. എന്തോ തീരുമാനിച്ച് ഉറച്ചത് പോലെ.

ലിഫ്റ്റിൽ വച്ചും വണ്ടിയില്‍ കേറിയ ശേഷവും എന്റെ മുഖത്ത് നോക്കാതെയാണ് അവള്‍ ഇരുന്നത്... എന്നോട് സംസാരിക്കുക പോലും ചെയ്തില്ല.

“എഡി, നീയെന്താ ഇങ്ങനെ ഇരിക്കുന്നേ. ഓഫീസില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായോ..?” സംശയത്തോടെ ഞാൻ ചോദിച്ചു.

“പ്രശ്നം ഒന്നുമില്ല.”

“പിന്നേ എന്തിനാ ഇങ്ങനെ ഇരിക്കുന്നത്?” ഞാൻ ചോദിച്ചു. പക്ഷേ അവള്‍ മിണ്ടിയില്ല.

“എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടോ?” എന്റെ സംശയം ഞാൻ ചോദിച്ചു.

“എനിക്ക് ആരോടും ദേഷ്യമില്ല.” അവള്‍ അല്‍പ്പം ദേഷ്യത്തില്‍ പറഞ്ഞു.

“പിന്നേ ഇങ്ങനെ ഇരിക്കാനുള്ള കാരണം പറയടി..” ഞാൻ അല്‍പ്പം ചൂടായി പറഞ്ഞു.

“എനിക്ക് എന്നോട് തന്നെയാണ് ദേഷ്യം. മതിയോ?” അവളും ചൂടായി.

“നിനക്ക് നിന്നോട് തന്നെ ദേഷ്യമോ? പക്ഷേ എന്തിനാ?”

“കുറച്ച് നേരത്തേക്കെങ്കിലും എന്നെ വെറുതെ വിടുമോ, പ്ലീസ്.” അവള്‍ കടുപ്പിച്ച് പറഞ്ഞതും എനിക്ക് സങ്കടം വന്നു.

“മറിയ നിന്നോട് എന്തെങ്കിലും പറഞ്ഞോ?” ഞാൻ കോപത്തോടെ ചോദിച്ചു. “അവള്‍ എന്തിനാ വെറുതെ ഓരോന്ന് പറഞ്ഞ്‌ നിന്നെ എന്നില്‍ നിന്ന് അകറ്റുന്നത്? ഞാൻ ആരേ സ്നേഹിച്ചാൽ അവള്‍ക്കെന്താ? അവൾ എന്തിനാ അനാവശ്യമായി ഇടപെടുന്നത്?” ദേഷ്യത്തില്‍ ഞാൻ ഉറക്കെ ചോദിച്ചു.

“ഇനി അവൾടെ മെക്കിട്ട് കേറ്!” അഞ്ചന വെറുപ്പോടെ ചീറി. “എപ്പോഴും മറ്റുള്ളവരെ കുറ്റപ്പെടുത്താൻ മാത്രമേ നിനക്ക് അറിയുകയുള്ളോ...? ആര്‍ക്കും നി സമാധാനം കൊടുക്കില്ലേ? എന്നെ സ്നേഹിച്ച് കൊല്ലാക്കൊല ചെയ്യുന്നത് പോരെ? ഇനി അവളെ വെറുപ്പിച്ച് ദ്രോഹിച്ച് കൊല്ലാക്കൊല ചെയ്യാനാണോ നിന്റെ പുറപ്പാട്? നിനക്ക് ഒന്നും മതിയായില്ല?” ക്ഷമ നശിച്ചത് പോലെ അഞ്ചന അലറി.

പെട്ടന്നുള്ള അവളുടെ സ്വഭാവ മാറ്റവും അവളുടെ അലറലും എന്നെ ഞെട്ടിച്ചു. അവളുടെ ഭാവം കണ്ടിട്ട് എനിക്ക് ഭയം തോന്നി. അവളുടെ കുറ്റപ്പെടുത്തലും എന്നെ ശെരിക്കും വേദനിപ്പിച്ചു. എന്റെ കണ്ണുകൾ നിറഞ്ഞു പോയി.

എന്റെ മേല്‍ അടുക്കി വച്ച കുറ്റപ്പെടുത്തലുകളെ ന്യായീകരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ആ കുറ്റപ്പെടുത്തലുകൾ എല്ലാം ശെരിയാണോ എന്നുപോലും എനിക്ക് ചിന്തിക്കാൻ കഴിഞ്ഞില്ല. ചിലപ്പോ എല്ലാം ശരിയായിരിക്കാം.

💬 Comments

View all comments