Chapter Title : അന്ധകാരം 1 [RDX-M]
തന്നെ നല്ല വിശപ്പ് ഉണ്ട്.. ബാഗിൽ ഒരു പാക്കറ്റ് ചിപ്സ് ഇരിപ്പൊണ്ട്…. ഇനി അത് എങ്ങാനും കഴിച്ചു വിശപ്പ് മാറ്റം…
ഹാ…. ഇനി പറഞ്ഞിട്ട് കാര്യൊന്നുമില്ല വരുന്ന ഇടതു വച്ച് കാണാം… അവന് ബസിൽ ഇരുന്ന് ഒന്ന് നെടുവീർപ്പിട്ടു…
അപ്പോഴാണ് തൻ്റെ അടുത്ത് ഇരിക്കുന്ന ഒരു വൃദ്ധനെ മഹി കണ്ടത്… മഹി അയാളെ നോക്കിയപ്പോൾ അയാളും അവനെ നോക്കി…
അവൻ നോക്കി ചിരിച്ചതും അയാള് ഒരു ചിരിയോടെ അവനെ നോക്കി…
“ എവിടുന്നാ…മുൻപ് എങ്ങും കണ്ടിട്ടില്ലല്ലോ… “
അദ്ദേഹം അവനെ നോക്കി ഒരു അപരിചിതനെ കാണുന്ന രീതിയിൽ ചോദിച്ചു….
“ എൻ്റെ പേരു മഹി …ഞാൻ കുറച്ചു ദൂരെ നിന്ന, പട്ടണത്തിൽ നിന്ന് ആണ്.” മഹി അദ്ദേഹത്തെ നോക്കി പറഞ്ഞു…
“ ആഹാ…അങ്ങനെ പറ…പട്ടണത്തിൽ നിന്നോ. ഇവിടെ അങ്ങനെ അധികം പേർ ഒന്നും പട്ടണത്തില നിന്നും വാരാർ ഇല്ല…ആകെ ഉള്ളത് അവറാച്ചൻ മുതലാളിയുടെ മകൾ ആണ് …ആ കൊച്ചും പട്ടണത്തിൽ നിന്ന് ആണ് പഠിക്കുന്നെ…”
അയാള് ഒരു നഗര വാസിയെ കണ്ട ആകാംഷയോടെ പറഞ്ഞു….
“ എനിക്ക് അതൊന്നും അറിയില്ല ഞാൻ ഇന്ന് ആദ്യം ആയിട്ട് ആണ് ഇങ്ങോട്ടേക്കു… എനിക്ക് എവിടെ ഇരങ്ങേണ്ടത് എന്ന് പോലും അറിയില്ല…”
അവൻ മനസിലെ ഭാരം അയാളോട് പറഞ്ഞ്….
“ ഓ…ആട്ടെ മോനെ എവിടെ ആണ് ഇറങ്ങേണ്ടത്…അല്ല എന്താ ഈ ഗ്രാമത്തിലേക്ക് വന്നത് “....
അയാള് ചോധ്യരൂപതിൽ അവനെ നോക്കി….
“ ഞാന് ഇവിടെ ഉള്ള സ്കൂളിൽ ജോലിക്ക് വന്നത് ആണ് … അവിടെയുള്ള ഒരു അധ്യാപകൻ്റെ ഒഴിവിലേക്ക് ആണ്… കൂടാതെ എൻ്റെ ഒരു ബന്ധുവും ഇവിടെ ആണ് താമസം “....
അവൻ ചിരിയോടെ അയാളോട് പറഞ്ഞു…
അധ്യാപകൻ ആണ് എന്ന് പറഞ്ഞത് കൊണ്ട് അയാൾക്ക് മഹിയോടെ ഒരു ബഹുമാനം കലർന്ന സന്തോഷം പ്രകടിപ്പിച്ചു…
“ ആഹ…. ആണോ…. എൻ്റെ പേര് തോമസ്…കൃഷിക്കാരൻ ആണ്….ഞാൻ ഈ ഗ്രാമത്തിൻ്റെ അതിർത്തിൽ ആണ് താമസിക്കുന്നത്… ഞാനും ഭാര്യയും എവിടെയാ താമസം…”
അയാള് ചിരിച്ചുകൊണ്ട് പറഞ്ഞു.…മറുപടി ആയി അവനും…
അപ്പോഴേക്കും കൺടകർ തിരിഞ്ഞു നോക്കി അവനോട് അടുത്ത സ്റ്റോപ്പിൽ ആണ് ഇരങ്ങണ്ടെ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു..
അത് കേട്ടതും അവൻ ബാഗ് എല്ലാം എടുത്ത് തയ്യാറായി കൊണ്ട് ഇരുന്നു…
“മോന് കുറച്ചു നേരത്തെ ഇരങ്ങികൂടയിരുന്നോ…ഈ രാത്രി തന്നേ ഇവിടെ ഇറങ്ങാൻ….”
അയാള് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ട് എന്ന് ചുറ്റും നോക്കി
💬 Comments
View all comments