0%

Chapter Title : അന്ധകാരം 1 [RDX-M]

Author : RDX-M Read All Parts 472

പാമ്പോ മറ്റോ വരുമോ എന്തൊ… കടിക്കുമോ എന്ന് പേടി വേറെയും…

അവൻ ഒരു നെടുവീർപ്പോടെ ബാഗ് ആ കടത്തിണ്ണയിൽ വച്ചു….ഒരാൾക്ക് കിടക്കാൻ ഉള്ള വീതി ഉണ്ട് ആ തിണ്ണക്ക്…

അവൻ അവിടെ നിവർന്ന് ഇരുന്നു…അപ്പൊൾ ആണ് അവൻ ശ്രദ്ധിക്കുന്നത് ഇതുവരെ ആ ബസ്സ് പോയത് അല്ലാതെ വേറെ ഒരു വണ്ടിയും അവൻ കണ്ടിട്ടില്ല…ചിലപ്പോൾ ആ ബസ് ആയിക്കും അന്നത്തെ അവസാനത്തെ വണ്ടി….

അവൻ നേരെ നോക്കി വിജനം ആയി കിടക്കുന്ന മൺപാത…

മുഴുവൻ ചീവിടിൻ്റെയും കിളികളുടെയും കരച്ചിൽ മാത്രമേ ഉള്ളൂ…ഇടക്ക് ഇടെ എങ്ങോ നായ ഓരി ഇടുന്നുണ്ട്… റോഡിൻ്റെ വശത്ത് ചില ഇടങ്ങളിൽ വലിയ പൊന്തകാടുകൾ ഉണ്ട്…വല്ലാത്ത പേടിപ്പെടുത്തുന്ന ഒരു അന്തരീക്ഷം…കൂടാതെ ഒരുക്കത്തെ കൊതുകും…

അവൻ അവിടുത്തെ തിണയിലേക്ക് കയ്യിൽ കരുതിയിരുന്ന കൊതുക് തിരി കത്തിച്ച് വച്ചു…..

അവൻ ബസിൽ കണ്ട് അയാള് പറഞ്ഞത് അവൻ്റെ ഓർമയിലേക്ക് ഓടി വന്നു….

ഏയ്….അങ്ങനെ ഒന്നും ഇല്ല…അവൻ തല കുടഞ്ഞു….

ഞാൻ പലതും കേട്ടിരിക്കുന്നു…. എല്ലാം ഓരോരുത്തരുടെ ചിന്തകള് മാത്രം ആയിരിക്കും…

അല്ലങ്കിൽ തന്നെ ഇങ്ങനെ ഉള്ള ഗ്രാമങ്ങളിൽ ഏതെങ്കിലും ഒരു പേടിപ്പെടുത്തുന്ന കഥ ഉണ്ടാകും ..ഈ കഥകൾ ഉണ്ടാകുന്നത് നാടിലെ ആസ്ഥാന കള്ളവെടിവെപ്പുകാർ ആയിരിക്കും…

കുറെ വര്ഷങ്ങള്ക്ക് ശേഷം ആണ് ഈ ഗ്രാമത്തിലേക്ക് തിരിച്ചു കാൽ എടുത്ത് വയ്ക്കുന്നത്… ചെറുപ്പത്തിൽ ഒരുപാട് തവണ ഇവിടെ വന്നിട്ടുണ്ടായിരുന്നു…

പത്താം ക്ലാസ് കഴിഞ്ഞതോടെ ഇങ്ങോട്ട് ഇതുവരെ വന്നിട്ടില്ല…ഇപ്പോൾ ഒരുപാട് വർഷങ്ങൾ ആയിരിക്കുന്നു… ഗ്രാമം നല്ലപോലെ മാറിയിരിക്കുന്നു….

മൂന്ന് ദിവസം കഴിഞ്ഞാൽ ജോലിക്ക് കയരേണ്ടത് ആണ്… അമ്മയുടെ നിർബന്ധം ആണ് ഇന്ന് തന്നെ ഇവിടെ എത്തിയത് ….

അവൻ്റെ ചുണ്ടിൽ എന്തോ നേടാൻ ഉള്ള ഒരു പുഞ്ചിരി വിരിഞ്ഞു….

നാളെ രാവിലെ തന്നെ ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്…ആദ്യം എത്തേണ്ട ഇടത്ത് ആദ്യം എത്തണം.…. അവൻ അവൻ്റെ ബാഗ് തലയിണ ആയി വച്ച് കിടന്നു….യാത്ര ക്ഷീണത്തിൽ  അവൻ്റെ കണ്ണുകൾ അടയ്യാൻ തുടങ്ങി…പതിയെ ഒരു വലിയ ഉറക്കത്തിലേക്ക് ആവന് പോകാൻ തുടങ്ങി….

.  .  .

രഘു എന്നത്തേയും പോലെ തൻ്റെ പതീവ് മദ്യ സേവ കഴിഞ്ഞ് ആടി ആടി തൻ്റെ വീട്ടിലേക്ക് പോയികൊണ്ട് ഇരിക്കുകയായിരുന്നു.

എത്ര ഉളളിൽ ചെന്നാലും രാവും പകലും ആളുകളെ പോലും തിരിച്ചു അറിയുന്ന രഘുവിൻ്റെ കഴിവ് നാട്ടിൽ എങ്ങും പാട്ട് ആണ്…അയാളുടെ കൈയുടെ കരുത്തിൽ പേടി ഇല്ലാത്ത ഒരാള് പോലും ഇന്ന്

💬 Comments

View all comments