0%

Chapter Title : അന്ധകാരം 3 [RDX-M]

Author : RDX-M Read All Parts 897

അന്ധകാരം 3

Andhakaaram Part 3 | Author : RDX-M

[ Previous Part ] [ www.kkstories.com]


( സ്റ്റോറി ഇനി ഒരു ഗ്രാമ പശ്ചാത്തലം ആണ് അപ്പൊൾ നാട്ടുമ്പുറത്തെ ഭാഷ കൂടുതൽ ആയി ഉപയോഗിക്കുന്നത് ആണ് )

*

*

അവൻ ഓരോന്ന് ചിന്തിച്ചു കൊണ്ട് വളവ് തിരിഞ്ഞതും തല എടുപ്പോടെ നിൽക്കുന്ന ഒരു കാവിനെ ദൂരെ നിന്നും കണ്ടൂ….

അമ്മയുടെ കഥകളിൽ നിറഞ്ഞു നിന്നിരുന്ന… രാത്രികളിൽ ചോറ് കഴിക്കാൻ നേരം തനിക്ക് ചൊല്ലി തന്നെ ഓരോ പാട്ടുകളിലൂടെയും താൻ മനസിലാക്കിയ തമ്പ്രാൻ കാവ്…..

അതു അവന് മുൻപിൽ ഭീകര രൂപം പ്രാപിച്ചു അവനെ സ്വാഗതം  ചെയ്യാൻ എന്ന പോലെ തലയെടുപ്പോടെ അവനെ നോക്കി നിന്നു ….

അവൻ അങ്ങോട്ടേക്ക് ലക്ഷ്യം വച്ചു മുന്നോട്ട് പോയിക്കൊണ്ട് ഇരുന്നു….

പോകുന്ന വഴിയിൽ എല്ലാം അവൻ ആ കാവിൻ്റെ രൂപം ആകെ വീക്ഷിച്ചു നടക്കുക ആയിരുന്നു….

കാവിൻ്റെ അകം മുഴുവൻ നല്ല ഇരുട്ട് തന്നെ ആണ്.. കൽ വിളക്ക് തകർന്ന് നിലയിൽ തന്നെ …അപ്പൊൾ അവിടെ വിളക്ക് കത്തിക്കുന്ന ആചാരം ഇപ്പൊ ഇല്ലാതെ ആയിരിക്കുന്നു…കാവിൻ്റെ ചില കാട്ടുവള്ളികൾ വല്ലാത്ത പടർന്ന് കിടക്കുന്നു…കാവ് ആയിട്ട് പോലും അതിന് ഉളളിൽ നിന്നും കിളികളുടെ ഒരു കരച്ചിൽ പോലും പുറത്തേക്ക് കേൾക്കുന്നില്ലല്ലോ എന്ന് അവൻ അൽഭുതത്തോടെ ആലോചിച്ചു…

ചെറുപ്പത്തിലേ ഓർമയിൽ ഈ കാവ് ഇത്രയും ഭീകരം ആയി തോന്നിട്ടെ ഇല്ല…മുൻപ് എല്ലാം ആളുകൾ ഇതിന് അടുത്തുള്ള ആൽമരത്തിൻ്റെ അടുത്ത് വന്നിരുന്നു വർത്തമാനം പറയുന്നത് എല്ലാം അവൻ്റെ പകുതി മാഞ്ഞു

💬 Comments

View all comments