0%

Chapter Title : അന്ധകാരം 3 [RDX-M]

Author : RDX-M Read All Parts 898

നോക്കുന്നത്…

അപ്പൊൾ ആണ് അവളുടെ മുന്നിൽ കൂടി നടന്നു വരുന്ന സുന്ദരൻ ആയ ചെറുപ്പക്കാരനെ അവള് ശ്രദ്ധിക്കുന്നത്…

അവള് അവൻ്റെ ശരീരം ആകെ അവളുടെ കണ്ണുകൾ കൊണ്ട് ഓടിച്ചു നോക്കി…അവൻ്റെ മുഖത്തുകൂടിയും അവളുടെ കണ്ണുകൾ തഴുകി കയറി ഇറങ്ങി ….

എന്തോ ഓർത്തപോലെ അവൻ്റെ മുഖത്തേക്ക് ഒന്നുകൂടി നോക്കി….ആകാംഷയോടെ… അതെ നിമിഷം അവനും അവളെ കണ്ടിരുന്നു..

വണ്ടിയുടെ അടുത്ത് നിൽക്കുന്ന അവളുടെ മുഖം അവൻ കണ്ടതും ആശ്ചര്യത്തോടെ അവൻ്റെ ചുണ്ടിൽ അറിയാതെ തന്നെ ഒരു ചിരി വിടർന്നു അതുപോലെ അവളുടെ ചുണ്ടിലും…

എന്തോ മറുപടി പോലെ അവള് ചെറുതായി തല കുലുക്കി കാണിച്ചു…അതുപോലെ ചിരിയോടെ അവനും കുലുക്കി… ആ ചിരിയോടെ തന്നെ അവൻ മുന്നോട്ട് നടന്നു… അവളും ചിരിയോടെ തന്നെ ഫോണിലേക്ക് ശ്രദ്ധ ശ്രദ്ധകൊടുത്തു….

*

*

*

*

*

പത്തു മിനിറ്റ് കഴിഞ്ഞ് കുറച്ച് കൂടി മുന്നോട്ട് പോയതും പഴയ വഴികൾ എല്ലാം അവൻ്റെ ഓർമയിലേക്ക് വരാൻ തുടങ്ങി… അവൻ ഓടി കളിച്ച വളവുകളും വഴിയോരങ്ങളിലും…

മഷീപച്ച പിച്ചി കളിച്ച കയ്യാലകൾ ഇന്ന് പാറ കൊണ്ട് കെട്ടിയ സൈഡ് വാളുകൾ ആയിരിക്കുന്നു…

താൻ ഓടി കളിച്ച ആ പഴയ വീട് ഇന്ന് ഇത് കോലത്തിൽ ആയിരിക്കും ഉണ്ടാവുക എന്ന് അവൻ ഓർത്തു…രേവതി അമ്മായിയും,പ്രിയയും ഇപ്പൊൾ ഇങ്ങനെ ആവും കാണാൻ ഉണ്ടാവുക…തന്നെ കാണുമ്പോൾ മനസിലാവുമോ അവർക്ക്…

അവൻ്റെ മുറപെണായ പ്രിയയെ ഓർത്ത് അവൻ ഒന്ന് പുഞ്ചിരിച്ചു…ഏത്ര തവണ അച്ഛൻ്റെ അച്ഛൻ്റെ കയ്യിൽ നിന്നും തല്ല് വാങ്ങി തന്നിട്ടുണ്ട് അവള്…ഏത്ര തവണ വീടിനു അടുത്തുള്ള തൊട്ടിൽ കളിച്ചു…

💬 Comments

View all comments