0%

Chapter Title : അന്ധകാരം 3 [RDX-M]

Author : RDX-M Read All Parts 315

പെണ്ണേ….പെണ്ണിന് ഒരു നേരവും അടങ്ങി ഒതുങ്ങി ഒരു സ്ഥലത്ത് ഇരിക്കാൻ പറ്റില്ല… കഴിക്കാൻ ഉള്ളത് അങ്ങോട്ട് കൊണ്ട് തരാം എന്ന് പറഞ്ഞതാ… ഇങ്ങോട്ട് ഓടിക്കൊണ്ട് വന്നിരിക്കുന്നു….

അത്രയും പറഞ്ഞു ആ ശബ്ദം നിന്നു… അവൻ അകത്തേ ഇട നാഴിയിലേക്ക്  നോക്കി ആരെയും കാണുന്നില്ല….അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കി കൊണ്ട് നിന്നു…

പെട്ടന്ന് അടുക്കളയിലെ ജനലിൽ നിന്നും ഒരു തല എത്തി നോക്കുന്നത് അവൻ കണ്ടിരുന്നു… അവൻ അങ്ങോട്ടേക്ക് നോക്കിയതും അതു പിന് വലിഞ്ഞു…

കുറച്ച് കഴിഞ്ഞതും ഒരു കാലടി അടുത്ത് അടുത്തായി വരുന്നത് അവൻ കെട്ട് … പെട്ടന്ന് ഇടനഴിയിലേക്ക് ഒരു സ്ത്രീ ഇറങ്ങി വന്നു ..

പുറത്ത് നിൽക്കുന്ന ചെറുപ്പക്കാരനെ കണ്ടതും അവള് അവിടെ നിന്ന് അവനെ നോക്കി… അവള് പുറത്തേക്ക് പതിയെ നടന്ന് ഇറങ്ങി വരാന്തയിൽ എത്തി അവനെ നോക്കി….

പുറത്തേക്ക് ഇറങ്ങി വരുന്ന അവൻ്റെ അമ്മായിയെ കണ്ടതും അവൻ പതിയെ ചിരിച്ചു…കുറച്ച് തടിച്ചത് അല്ലാതെ ആ രൂപത്തിന് ഇന്നും ഒരു മാറ്റവും വന്നിട്ടില്ല എന്ന് അവൻ ഓർത്തു ….

അവനെ കണ്ട മാത്രയിൽ അവള്ക്ക് ആളെ മനസിലായില്ല എങ്കിലും അവൻ്റെ ചിരി കണ്ടതും ഒരു അൽഭുതതോടെ മഹി… എന്ന് അവളെ നാക്ക് ഉരുവിട്ടു…

അവള് പെട്ടന്ന് ചാടി ഇറങ്ങി അവൻ്റെ അടുത്തേക്ക് ഓടി വന്നു അവൻ്റെ നെഞ്ചിലേക്ക് വീണു കെട്ടി പിടിച്ചു തേങ്ങി….

“ പൊന്നു മോനേ എത്ര നാൾ ആയട നിന്നെ കണ്ടിട്ട്… അന്നു പോയത് അല്ലേ മോനെ നി പിന്നെ നി തിരിഞ്ഞു നോക്കിയോ….ഞങ്ങൾ ചത്തോ,ജീവിച്ചിരിപ്പുണ്ടോ എന്ന് നി അന്വേഷിച്ചോ…”

അവർ ഓരോ പതം പറഞ്ഞു തേങ്ങി കൊണ്ട് ഇരുന്നു… അവനും അവരെ തിരികെ കെട്ടിപിടിച്ചു ആശ്വസിപ്പിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ…

“ ആഹാ… ഇപ്പൊൾ വന്നതയോ കുറ്റം….എല്ലാം അമ്മായിക്കും കൂടി അറിയാവുന്നത് അല്ലെ….എന്നെ അകത്തോട്ട് വിളിക്കുന്നില്ലേ…ഞാൻ വന്ന കാലിൽ തന്നെ നിൽക്കുവാ…”

പെട്ടന്ന് എന്തോ ഓർത്ത പോലെ…അവനിൽ നിന്നും അവർ അകന്നു മാറി പിന്നീട് അവൻ്റെ കൈ പിടിച്ചു അകത്തേക്ക് വലിച്ച് കൊണ്ട് പോയി …

“ നിൻ്റെ അച്ഛൻ എന്തിയെ വന്നില്ലേ…ഓ…വരില്ലായിരിക്കും നമ്മൾ ഒക്കെ ഇപ്പൊൾ നിൻ്റെ അച്ഛന് ആരും ആയിരിക്കില്ല അല്ലേ….”

എൻ്റെ അമ്മായി…. പറയാൻ ആയി ഒരുപാട് ഉണ്ട്…അതൊക്കെ സമയം പോലെ പറയാം… ഇപ്പൊൾ ഒന്ന് കുളിക്കണം…

അവൻ പറഞ്ഞു ഒന്ന് കോട്ടുവായ ഇട്ടു….

“ നി വല്ലതും കഴിച്ചയിരുന്നോ…

💬 Comments

View all comments