0%

Chapter Title : അന്ധകാരം 3 [RDX-M]

Author : RDX-M Read All Parts 318

പറഞ്ഞു പുറത്തേക്ക് ഇറങ്ങി…”

മുൻപ് വന്നിട്ടുള്ള അവന് കുളിമുറി എല്ലാം കാണാപാഠം ആയിരുന്നു…അവൻ അങ്ങോട്ടേക്ക് പോകാൻ നേരം കുറച്ച് ദൂരെ  അപ്പുറത്തായി മാറി നിൽക്കുന്ന ആണ് തോട് കാണുന്നത്….ഏത്ര തവണ അതിൽ കുളിച്ചേക്കുന്നു…

“ അമ്മായി….ഞാൻ തൊട്ടിൽ കുളിച്ചോട്ടെ…. അവൻ അകത്തേക്ക് നോക്കി ചോദിച്ചു…”

അതു കേട്ടതും അവർ പുറത്തേക്ക് ഓടി വന്നു…

“ വേണ്ട മോനെ …. ആ വെള്ളം ഇപ്പൊൾ കുളിക്കാൻ ഒന്നും കൊള്ളില്ല….ചിലപ്പോൾ ചേർ ഒഴുകി വരാറ് ഉണ്ട്…. കുളിമുറിയിൽ നല്ല വെള്ളം ആണ് ഇപ്പൊൾ…. മോൻ ഇപ്പൊ അതിൽ കുളിച്ചോ….”

അവള് വെപ്രളത്തോടെ പറഞ്ഞു നിർത്തി… അതു കേട്ടതും അവൻ ഒന്ന് ആശ്ചര്യപ്പെട്ടു….

തൊട്ടിൽ കുളിക്കാൻ ചോദിച്ചതിനാണോ ഈ വെപ്രാളം അവൻ ഓർത്തുകൊണ്ട് അയയിൽ നിന്നും തോർത്ത് എടുത്ത് കുളിക്കാൻ കയറി….

അതു കണ്ടതും ആശ്വാസത്തോടെ അവള് നെഞ്ചിൽ കൈ വച്ചു…എന്തോ ഓർത്ത പോലെ അകത്തേക്ക് കയറി അവളൂടെ ജോലികൾ ചെയ്യാൻ തുടങ്ങി….

*

*

*

*

“ അല്ല മഹി നിൻ്റെ അച്ഛനോ അമ്മയോ ഇങ്ങോട്ട് വരുന്ന കാര്യം നിന്നോട് എങ്ങാനും പറഞ്ഞിരുന്നോ…”

കഴിച്ചു കൊണ്ട് ഇരിക്കുന്ന അവനോട് രേവതി ചോദിച്ചു…

“ അറിയില്ല അമ്മായി….അമ്മ ചിലപ്പോൾ വരുമായിരിക്കും അച്ഛന് ചിലപ്പോൾ ജോലി തിരക്ക് ഒക്കെ ആയിരിക്കും…”

അവൻ വായിലെ ആഹാരം വിഴുങ്ങി കൊണ്ട് എന്തോ ഓർത്തു എടുത്ത് കൊണ്ട് പറഞ്ഞു…

“ മ്മ്മ്…. എനിക്ക് അറിയാമായിരുന്നു നിൻ്റെ അച്ഛൻ വരില്ല ഇന്ന്… ചോദിച്ചതെ ഉള്ളൂ… അച്ഛൻ പഴത് ഒന്നും മറന്ന് കാണില്ലായിരിക്കും അല്ലേ…”

എന്തോ ആലോചിച്ചു അവള് മുഖം താഴ്ത്തി… അതു കണ്ട് മഹി ഒന്നും പറഞ്ഞില്ല…. അവനും അതിൻ്റെ വ്യാപ്തി എത്രത്തോളം ഉണ്ട് എന്ന് നല്ലപോലെ അറിയാം…

കഴിച്ചു കഴിഞ്ഞതും അവന് കിടക്കാൻ ആയി അവൾ ബെഡ് ശെരി ആക്കി കൊടുത്തിരുന്നു… അതിലേക്ക് കിടന്നതും ഇന്നലത്തെ ഉറക്കം അവൻ്റെ കണ്ണുകളെ തഴുകി… അവൻ പതിയെ മയക്കത്തിലേക്ക് പോയി….

*

*

*

*

നല്ലപോലെ ചുറ്റും ഇരുട്ട് വ്യാപിച്ച ഒരിടം… തൊട്ട് അടുത്ത് ആയി ഏതോ അമ്പത്തിൽ ഉത്സവം എന്നപോലെ മേളം കേൾക്കുന്നുണ്ട്…അതിനു അകമ്പടിയായി സ്പീക്കറിലൂടെ വലിയ അനൗൺസ്‌മെൻ്റും…

രണ്ടു കുട്ടികൾ അതിനു ഇടയിൽ കൂടി ഓടി കളിക്കുക ആയിരുന്നു…അവർ ആളുകൾക്ക് ഇടയിലൂടെ നഗ്നപാതരായി ഓടി കളിച്ചു…

“ ചേട്ടാ….അതു നോക്കിയേ…. രണ്ടു പേരിൽ ഒരു പെൺകുട്ടി കുറച്ച് അകലെ

💬 Comments

View all comments