Chapter Title : അന്ധകാരം 3 [RDX-M]
ആയി നിൽക്കുന്ന ഒരു ഐസ്ക്രീം വിൽക്കുന്ന ഒരാളെ ചുണ്ടി കാണിച്ചു…”
“ ചേട്ടാ വ…എൻ്റെ കയ്യിൽ പൈസ ഉണ്ട്…അവള് കയ്യിൽ ചുരുട്ടി പിടിച്ച പൈസ അവന് നേർക്ക് ഉയർത്തി കാണിച്ചു…”
“പാറു… ഇപ്പൊൾ തന്നെ ഒരുപാട് ആയി… എനിക്ക് വേണ്ട…. ഇപ്പോള് തന്നെ വയറു നിറഞ്ഞു…”
ആ പയ്യൻ അവളുടെ ആഗ്രഹം നിരസിച്ചു കൊണ്ട് പറഞ്ഞു….
“ചേട്ടൻ കുറച്ച് ദിവസം കഴിഞ്ഞാൽ പോകില്ലേ…പിന്നെ എന്ന ഇങ്ങോട്ട് വര്യാ ഒന്ന്…പ്ലീസ് ചേട്ടാ.. വാ…”
അവളൂടെ താഴ്ന്നു ഉള്ള പറച്ചിലിൽ അവൻ ശെരി സമ്മതിച്ചു…
“ശെരി ഇത് അവസാനത്തേത് ആണ് ഇനി ഇല്ല ഓകെ ആണോ…” അവൻ കട്ടായം പറഞ്ഞു..
ശെരി എന്ന് അവള് തല കുലുക്കികൊണ്ട് അവൻ്റെ കയ്യിൽ പിടിച്ചു അങ്ങോട്ടേക്ക് കോൺ പോയി ..
ഇരുവരും കടക്കാരൻ്റെ കയ്യിൽ നിന്നും ഐസ്ക്രീം വാങ്ങി നുണഞ്ഞു കൊണ്ട് ഇരുന്നു….
അപ്പൊൾ ഉത്സവത്തിന് എഴുന്നള്ളത്തിന് ആനകളെ കോൺ പോകുന്ന സമയം ആയിരുന്നു…
“എന്ത് വലിയ ആനയാ…അല്ലേ പാറു…” അവൻ നടന്നു പോകുന്ന ഒരു ആനെയെ നോക്കി പാറുവിനോട് അതിശയത്തോടെ നോക്കി ചോദിച്ചു….
അവളും അതെ എന്ന രീതിയിൽ തല കുലുക്കി…
“ ചേട്ടാ ആരോടും പറഞ്ഞില്ല എങ്കിൽ ഞാൻ ഒരു കൂട്ടം കാണിച്ചു തരാം…” ഐസ് ക്രീം നുണയുന്ന അവനെ നോക്കി അവള് ഒരു സ്വകാര്യം പോലെ പറഞ്ഞു…
“ എന്ത് കാര്യം…” അവൻ അവളെ സംശയത്തോടെ നോക്കി…
“ ദേ അതു നോക്കിയേ…” അവള് ചൂണ്ടി കാണിച്ച ഇടത്തേക്ക് അവൻ നോക്കി….
നിറയെ വിളക്കുകൾ കത്തിച്ചു വച്ച് അതി മനോഹരം ആയി അലങ്കരിച്ച ഒരു കാവ് ആയിരുന്നു… നിരവധി കളർ ബൾബുകളും കളർ തുണികളും അവിടെ ആകെ കെട്ടി മനോഹരം ആകി വച്ചിട്ടണ്ടായിരുന്നു അത്….
എന്താ പാറു അതു….അവൻ ആദ്യം ആയി കണ്ട് ഒരു കൗതുകത്തോടെ അവളോട് ചോദിച്ചു ….
അതാണ് തമ്പ്രാൻ കാവ്…അതിൻ്റെ അക ഭാഗം കാണാൻ അടി പൊളി ആണ് വരുന്നോ….
“ ഞാൻ വരുന്നില്ല പാറു…കാണുമ്പോൾ തന്നെ പേടി തോന്നുന്നു…” അവൻ എന്തോ അങ്ങോട്ടേക്ക് നോക്കി പറഞ്ഞു…
“ പേടിക്കാൻ ഒന്നും ഇല്ല അമ്മയും ഞാനും ഇന്നലെ വന്നു വിളക്ക് കൊളുത്തി പോയത് ആണ്…അവടെ പേടിക്കാൻ ഞാൻ ഒന്നും കണ്ടില്ലല്ലോ…”
അവള് ഒരു നീരസത്തോടെ അവനെ നോക്കി പറഞ്ഞു…
“ എന്നാല് അമ്മ എന്നോട് പറഞ്ഞത് ആ കാവിൽ
💬 Comments
View all comments