Chapter Title : അന്ധകാരം 4 [RDX-M]
ഉള്ള ഒരു കുഴി ആണ്…പിന്നീട് മുഴുവൻ ഇരുട്ട് ആണ്…
തോട്ടിൽ കാല്പാദത്തിനു മുകളിൽ മുങ്ങാനുള്ള വെള്ളമേ ഉള്ളു.... പ്രിയക്ക് നല്ലപോലെ ആപത് ശങ്ക തോന്നി…
വെള്ളത്തിലേക്ക് അടുക്കാർ ആയ്തും ഇരുവരെയും അമ്പരപ്പിച്ചുകൊണ്ട് അവിടെ ആകെ ഒരു ദുർഗന്ധം വ്യാപിക്കാൻ തുടങ്ങി….ചത്ത ജീവികൾക്ക് ഉണ്ടാകുന്ന ഒരു തരം മണം മടിപ്പിക്കുന്ന ഗന്ധം…. അതു അവിടെ ആകെ പരന്നിട്ടുണ്ട്….
ആ ഗന്ധം അവരുടെ മൂക്കിനുള്ളിലേയ്ക് തുളച്ചു കയറി ഓർക്കാനം വരുന്ന പോലെ മഹിക്ക് തോന്നി ....
ഇനിയും ഇവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് കണ്ട അവള് വാ എന്ന്പതിയെ വിളിച്ചുകൊണ്ടു തോട്ടിലേയ്ക് ആദ്യം ഇറങ്ങി ..
ചെറിയ പേടി തോന്നി എങ്കിലും ധൈര്യം സംഭരിച്ചു അവനും പുറകെ ഇറങ്ങി ...
കരിയിലയുടെ ഞരക്കം കെട്ട് ആണോ എന്തോ പെട്ടെന്ന് ആ കല്ലിൻ്റെ ശബ്ദം നിന്നു ….
ഇരുവരും അവിടെ തന്നെ അനങ്ങാതെ നിന്നു ..
ഒരു നിശബ്ദതയ്ക്കു ശേഷം ...വീണ്ടും ആ രൂപം ഇടിച്ചു തുടങ്ങി ...
ഇരുവരും പതിയെ ഓരോ ചുവടും മുൻപോട്ടു വെച്ചു ..
പേടിയുടെ മൂർദ്ധ്യനത്തിൽ നിൽക്കുമ്പോഴും അവന് ആകാംഷ ആയിരുന്നു …. എന്താണ് എന്ന് ഏതൊരു മനുഷ്യനും തോന്നുന്ന ഒരു തോന്നൽ….അവൻ്റെ നോട്ടം മുഴുവൻ ആ രൂപത്തിൽ ആയിരുന്നു..
ചെറിയ മഴ ചാറി നിൽക്കുന്ന ആ സ്ഥിതിയിലും മുന്നിൽ നടക്കുന്ന പ്രിയയുടെ ഞെഞ്ചിടിപ്പ് മഹിക്ക് നല്ല വ്യക്തം ആയി കേൾക്കാം…
പക്ഷെ ഇരുവരുടെയും കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് .. മഹിയുടെ കാൽ അവിടെ ഉണ്ടായിരുന്ന ഉരുളൻ കല്ലിൽ ചവിട്ടി അതു ഉരുണ്ടു മറിഞ്ഞു വെള്ളത്തിലേക്കു വീണു !!!
ആ നിറഞ്ഞ് നിന്നിരുന്ന ശാന്തതയേ കീറി മുറിച്ച് കൊണ്ട് ബ്ളും….എന്ന ശബ്ദം ഉയർന്നു….
ഒരൊറ്റ നിമിഷം കൊണ്ട് ഇടി ശബ്ദം നിന്നു.... പെട്ടന്ന് ദൂരെ എങ്ങോ ഒരു വല്ലാത്ത ഒരിയിടൽ അവിടെ ആകെ മുഴങ്ങി…...അതിനു മറുപടി ആയി അനേകം നായകളുടെ ഒറിയിടൽ…. അവർക്ക് ചുറ്റും ആ ഓരിയിടൽ വലയം ചെയ്യുന്ന പോലെ തോന്നി…
.
മരങ്ങളിൽ നിന്നും ഏതൊക്കെയോ പക്ഷികൾ ചിറകടിച്ചു ഉയരുന്ന ശബ്ദവും ..അതിൻ്റെ പ്രാണ രക്ഷാർത്ഥം ഉള്ള കരച്ചിൽ പോലെ ഇരുവർക്കും തോന്നി…ഏതോ ദിക്കിൽ നിന്നും കൊടും കാറ്റ് അടിച്ചു വരുന്ന പോലെയും ഉള്ള ശബ്ദങ്ങൾ ഇരുവർക്കും തോന്നി…
മൂക്കിനുള്ളിലേയ്ക് വീണ്ടും മാംസം അഴുകിയ രൂക്ഷഗന്ധം കൂടുതൽ തുളച്ചു കയറി ..ആ സ്ത്രീ രൂപം മെല്ലെ തിരിഞ്ഞു
💬 Comments
View all comments