Chapter Title : അന്ധകാരം 4 [RDX-M]
അവ പിറകിലേക്ക് കൂടുതൽ തള്ളി വരുന്നത് അവൻ കൗതുകത്തോടെ നോക്കി….
പെട്ടന്ന് അവൻ്റെ മനസ്സിലേക്ക് എന്തോ വന്നതും അവൻ നോട്ടം മാറ്റികളഞ്ഞു….
കുറച്ച് കഴിഞ്ഞതും ഇരുവരും കുന്നിനു മുകളിലായി എത്തി
അവന് മുന്നിൽ അത്യാവശ്യം വലിയ ഒരു കാവ് പ്രത്യക്ഷപെട്ടു…. കാണാൻ മനോഹരം ആയ കാവ്…. ആളുകൾ ഒരുപാട് ഇവിടെ വരാറ് ഉണ്ട് എന്ന് മനസിലായി… നല്ലപോലെ നിലം ചെത്തി വൃത്തി ആയി സൂക്ഷിച്ചിരുന്നു അവിടം….
പുറത്ത് നിന്നും നോക്കിയാൽ കാവിനു ഉള്ളകം കാണാൻ സാധിക്കും…അവിടെ ഇവിടെയായി വിളക്കുകൾ തെളിഞ്ഞു കാണാം… കേടാ വിളക്കുകൾ ആയിരിക്കും ചിലപ്പോൾ അതു….
കാവിനു ഉള്ളിലേക്ക് പ്രിയ വിളിച്ചിട്ടും അവൻ ചെന്നില്ല…അതു അവളിൽ വിഷമം ഉണ്ടാക്കി എങ്കിലും അവള് അങ്ങോട്ടേക്ക് പോയി…
അവൻ അവിടെ നിന്നും മാറി ചുറ്റുപാട് മുഴുവൻ വീക്ഷിക്കുന്ന തിരക്കിൽ ആയിരുന്നു….
കാവ് നിൽക്കുന്ന കുന്നിൽ നിന്നും നോക്കിയാൽ ഒരു ഗ്രാമത്തിൻ്റെ പകുതിയും അതിനു അക്കരെ ഒന്നും വ്യക്തം അല്ല സന്ധ്യ ആയത് കൊണ്ട് ആവും….. അപ്പുറത്തേക്ക് എല്ലാം വയലുകളും വീടുകളും ഒക്കെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ...കുറച്ച് ദൂരെ ആയി മരങ്ങൾക്ക് ഇടയിൽ നീളത്തിൽ ഉള്ള ഒരു തോട് കാണാം….തോടിന്റെ സൈഡിലും വീടുകൾ ഉണ്ട്….
മഹി അവിടെ ആകെ നോക്കി നിന്നപ്പോൾ കാവിലെ കാര്യങ്ങള് എല്ലാം ചെയ്തത് തീർത്ത് പ്രിയ വന്നിരുന്നു….
കുറച്ച് നേരം കഴിഞ്ഞതും അവർ ഇരുവരും മലയിറങ്ങി…. മരങ്ങൾക്ക് ഇടയിലൂടെ ആയിരുന്നു ഇറക്കം… ആകെ ഒരു മാറ്റം….വന്ന വഴിയല്ല അല്ലേല്ലോ ഇത് എന്ന് മനസ്സിലാക്കിയ മഹി പ്രിയയെ നോക്കി….
“ ഇത് ഷോട്ട് കട്ട്
💬 Comments
View all comments