0%

Chapter Title : അന്ധകാരം 4 [RDX-M]

Author : RDX-M Read All Parts 1.7K

ആണ് ചേട്ടാ പെട്ടന്ന് തോടിൻ്റെ അടുത്ത് ആയി എത്തും”….

അവൻ്റെ നോട്ടം കണ്ടതും അവള് ചിരിയോടെ പറഞ്ഞു….

“ മഴക്കോൾ ഉണ്ട് എന്ന് തോന്നുന്നു…”

ആകാശത്തേക്ക് ഉരുണ്ടു കയറുന്ന കാർമേഘങ്ങളെ കണ്ട് മഹി പറഞ്ഞു….

അവളും ആകാശത്തേക്ക് നോക്കി…നല്ലപോലെ ഇരുണ്ട് വരുന്നുണ്ട്….

പെട്ടന്ന് പ്രിയ മുന്നൊട്ടേക്ക് വീഴാൻ പോയതും മഹി അവളുടെ കൈ പിടിച്ചു നിർത്തി….

അവളും അവൻ്റെ കയ്യിൽ മുറുകെ പിടിച്ചു….അതു അവളുടെ ശരീരത്തിലേക്ക് ഒരു വൈദ്യുതി കടന്ന് പോകുന്നത് പോലെ അവൾക്ക് തോന്നി…

പിന്നീട് അവള് ആ കൈ വിടാൻ കൂട്ട് ആകിയില്ല…അവനും അതു കാര്യം ആയി എടുത്തില്ല അവൾക്ക് ഒപ്പം കൈ കോർത്ത് കൊണ്ട് നടന്നു….

ഇതെല്ലാം അവള് മുൻകൂട്ടി കണ്ട് കൊണ്ട് ചെയ്തത് ആണ്…മഹിയേട്ടനെ കുറച്ച് നേരം തനിച്ച് കിട്ടിയല്ലോ എന്ന് അവൾക്ക് തോന്നി… അതു കൊണ്ട് തന്നെ ആണ് വന്ന വഴി പോകാതെ ഈ വഴി തന്നെ നോക്കി എടുത്തത്….കുറെ നേരം അവനോട് സംസാരിക്കാം എന്ന് അവള് കണക്ക് കൂട്ടി….

എന്നാല് അവളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പ്രകൃതിയുടെ മുഖം കൂടുതൽ വന്യം ആയി കൊണ്ട് ഇരുന്നു….

കാർമേഘങ്ങൾ മൂടി ആകെ ഇരുട്ട് വ്യാപിച്ചിരിക്കുന്നു… മരങ്ങൾക്ക് ഇടയിൽ ആയത് കൊണ്ട് ഒരു രാത്രി ആകാൻ പോകുന്ന പ്രതീതി…ചെറുതായി മഴ പൊടിക്കുന്നുണ്ട്…

പ്രിയ അത് ശ്രദ്ധിച്ചു കൊണ്ട് നടത്തം വേഗത്തിൽ ആകി… അവനും പെട്ടന്ന് അവൻ്റെ കൈ പിടിച്ചുള്ള നടത്തത്തിൽ ഒന്ന് പകച്ചു എങ്കിലും അവനും വേഗത്തിൽ നടക്കാൻ തുടങ്ങി… അവളുടെ മുഖത്ത് നല്ലപോലെ പരിഭ്രമം കാണുന്നുണ്ട്…

ഇപ്പൊൾ മുഴുവൻ രാത്രി ആയ

💬 Comments

View all comments