Chapter Title : അന്ധകാരം 4 [RDX-M]
പോലെ ആണ് … ചെറുതായി മഴ പൊടിക്കുന്നുണ്ട് … അടുത്ത് എങ്ങും ഒരു വഴി വിളക്ക് പോലും ഇല്ല എന്ന് അവൻ അതിശയത്തോടെ നോക്കി.
ചുറ്റും ചെറിയ വെളിച്ചം ഉണ്ട് എങ്കിലും നല്ലപോലെ വ്യക്തം അല്ല…അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ഫാഷ് ഓൺ ആക്കി നടന്നു… ഇരുട്ടിൻ്റെ കാഠിന്യം കൂടി കൂടി വരുന്നുണ്ട്….
സമയം ആറ് ആകാൻ പോകുന്നെ ഉള്ളൂ നല്ല ഇരുട്ടായി മാറി ഇപ്പൊൾ….
ദൂരെ ആയി തോട് കാണാം….അവിടെ വീടുകൾ കാണുമോ എന്തോ….തോടിൻ്റെ ഭാഗത്തേക്ക് അടയ്ക്കും തോറും ഇരുട്ടിൻ്റെ കാഠിന്യം വല്ലാതെ കൂടി വന്നിരുന്നു… തോട് നിൽക്കുന്നത് മരങ്ങൾക്ക് ഇടയിലാണ്…..കുറച്ച് നടന്നതും ഇരുവരും തോടിന്റെ കര അടുക്കാറായി....
തോടിൻ്റെ അടുക്കലേക്ക് അടുക്കും തോറും ...കല്ലിൽ തുണി അടിച്ചലക്കുന്ന ശബ്ദം ഇരുവരുടെയും ചെവികളിൽ അലയടിച്ചു ...നടന്നു തോടിനോട് അടുക്കും തോറും . .ശബ്ദം കൂടി വന്നു...
മഹിക്ക് അതു കേട്ട് സമാധാനം ആയി ഒരാൾ എങ്കിലും ഉണ്ടില്ലോ…ഇവിടെ അടുത്ത് തന്നെ വീട് ഉണ്ടാകും എന്ന് അവൻ ഊഹിച്ചു….
എന്നാല് ശബ്ദം കേട്ടതും പ്രിയ ചെറുതായി ഒന്ന് വിരണ്ടു അവളുടെ നടത്തത്തിൻ്റെ വേഗത നല്ലപോലെ കുറഞ്ഞു മഹിയും അത് ശ്രദ്ധിച്ചു..അവള് ഇതുവരെ ഒന്നും മിണ്ടുന്നില്ല… അവൾക്ക് ആകെ ഒരു വെപ്രാളം പോലെ ...
എന്നാലും കൂരിരുട്ട് വ്യാപിക്കുന്ന അസമയത്തു ആരാണ് തോട്ടിൽ തുണി അലക്കുന്നത് എന്നുള്ള സംശയം പെട്ടെന്നു അവൻ്റെ ഉള്ളിൽ തികട്ടി .. അവൻ്റെ ഉള്ളിലെ സംശയം അതു പ്രിയയോട് ചോദിച്ചു….
എന്നാൽ അവള് അതിനു മറുപടി ആയി ഒന്നും മിണ്ടിയുമില്ല ..
ഇരുവരും
💬 Comments
View all comments