0%

Chapter Title : അന്ധകാരം 4 [RDX-M]

Author : RDX-M Read All Parts 1.7K

കുളത്തിന് അരികിലേക്ക് അടുക്കും തോറും ആ ശബ്ദം കൂടി കൊണ്ട് ഇരുന്നു….പ്രിയ അവൻ്റെ കയ്യിലേക്ക് മുറുകെ പിടിച്ചു അവളുടെ  കൈ നല്ലപോലെ വിറക്കുന്നുണ്ടായിരുന്നു….

മഹി അവൻ്റെ  ഫോണിൻ്റെ നിലത്തേക്ക് അടിച്ചു….നിലത്തെ വെളിച്ചത്തിൻ്റെ പ്രതിബിംബത്തിൽ ഇരുവരും തൊട്ടിൻ കരയിൽ നിന്നിരുന്ന ആ രൂപത്തെ കണ്ടു…

ഒരു ഇരുട്ട് മൂടിയ പോലെ എന്തോ ഒന്ന് അതു മനുഷ്യന് സമം ആണ്….അതു പുറം തിരിഞ്ഞു നിന്ന് തറയിലേക്ക് എന്തോ കൊണ്ട് ആഞ്ഞു ഇടിക്കുകയാണ്..

ഇതുവരെ മഹി വിചാരിച്ചത് ആരോ തുണി അലക്കുന്നു എന്നാണ്… അതു കണ്ടതോടെ ഇരുവരും നല്ലപോലെ വിരണ്ടു…

അതൊരു സ്ത്രീ ആണ് പിന്നിൽ നിൽക്കുന്ന ഇരുവരെയും ആ സ്ത്രീ ഇത് വരെ ശ്രദ്ധിച്ചില്ല എന്ന് രീതിയിൽ അതു തിട്ടയിലേക്ക് ഇടിച്ചു കൊണ്ട് ഇരുന്നു…

എന്നാല് അതിൻ്റെ ശാന്തം ആയ ഇരുത്തം ഇരുവരിലും നല്ലപോലെ ഭയപെടുത്തുകയാണ് ഉണ്ടായത്…

മൊബൈൽ വെട്ടത്തിൽ ഇരുവരും പരസ്പരം നോക്കി പോകാതിരിക്കാൻ പറ്റത്തില്ല തോടിനക്കരെ കടക്കണം…അതു അറിയാതെ ശബ്ദം ഉണ്ടാക്കാതെ വേണം അക്കരെ എത്താൻ

അവിടുന്ന് ഒരു 5മിനിറ്റു നടന്നു കയറ്റം കയറിയാൽ വീടായി ... എന്തെങ്കിലും ചെയ്തേ പറ്റൂ പ്രിയ മനസിൽ ഉറപ്പിച്ചു…

അവള് മഹിയുടെ കയ്യിലേക്ക് മുറുകെ പിടിച്ചു….അവൻ അവളെ നോക്കി….

“ പതിയെ ശബ്ദം ഉണ്ടാക്കാതെ എൻ്റെ ഒപ്പം വരണേ മഹിയേട്ടാ….”

ശബ്ദം താഴ്ത്തി ഉള്ള അവളുടെ പറച്ചിൽ ഏറെ ദയനീയം ആയി അവന് തോന്നി… കരച്ചിലിൻ്റെ വക്കോളം അവള് എത്തിയിട്ടുണ്ട്…

അവർ നിൽക്കുന്നതിനു ഇടതു സൈഡിൽ ആയി കുറച്ചു മാറി ആണ് ആ രൂപം ഇപ്പൊൾ നിൽക്കുന്നത്…..അതിനപ്പുറം വലിയ വെള്ളച്ചാട്ടം

💬 Comments

View all comments