0%

Chapter Title : അന്ധകാരം 4 [RDX-M]

Author : RDX-M Read All Parts 1.7K

നോക്ക്…അവള് കണ്ണ് തുടച്ചു രേവതി നോക്കി പറഞ്ഞു…”

രേവതിക്ക് അതു കണ്ട് ഒന്ന് പുച്ചിരിച്ചു…കാരണം അവൾക്ക് അറിയാം തൻ്റെ മകൾ അവനെ കണ്ട മാത്രയിൽ ഏത്രതോളം സന്തോഷത്തിൽ ആണ് എന്നത്….

രാത്രി അത്താഴത്തിന് ഇരുന്നപോഴും രേവതി അതു ശ്രദ്ധിക്കുക ആയിരുന്നു….

പ്രിയ നല്ല വായാടി സ്വഭാവം ആണ്… എന്ത് ചോദിച്ചാലും തറുതല പറയുന്ന സ്വഭാവം എന്നാല് മഹിക്ക് മുന്നിൽ അവളൊരു പൂച്ച കുട്ടിയെ പോലെ പതുങ്ങി ഇരിക്കുന്നത് കാണുമ്പോൾ രേവതിക്ക് വല്ലാത്ത ഒരു ആശ്ചര്യം ആണ് ഉണ്ടാക്കിയത്…..

“ അമ്മേ ഞാൻ മഹി ചേട്ടനെ രാവിലെ കണ്ടായിരുന്നു….അവിടെ വച്ച് കണ്ടപ്പോൾ എനിക്ക് മനസിലായില്ല അമ്മേ ഇത് മഹി ചേട്ടൻ ആണ് എന്ന്……ഞാൻ ആണ് എങ്കിൽ നല്ല വഴക്കും പറഞ്ഞു “….

പ്രിയ രേവതിയെ നോക്കി…

രേവതിക്ക് അതൊരു പുതിയ അറിവ് ആയിരുന്നു…മഹി തന്നോട് അങ്ങനെ ഒരു കാര്യം പറഞ്ഞില്ല എന്ന്…..

അവള് അതു ശെരി ആണോ എന്ന് അർത്ഥത്തിൽ അവള് മഹിയേ നോക്കി അവനും ശെരി എന്ന അർത്ഥത്തിൽ ചിരിച്ചു….

“ ആണ് അമ്മേ ഞാൻ കട തുറക്കാൻ വരുമ്പോൾ തിണ്ണയിൽ നീണ്ടു നിവർന്നു കിടക്കുക ആയിരുന്നു….കയ്യിൽ തലയിൽ ഒരു വലിയ ബാഗും കയറ്റി കിടപ്പ് ആയിരുന്നു… എനിക്ക് കട തുറക്കണ്ടെ “…..

അവള് രേവത്തിയോട് അവളുടെ പക്ഷം പറഞ്ഞു ..

“ ആണ് അമ്മായി ഇന്നലെ കയറേണ്ട ബസ്സ് കിട്ടിയിരുന്നില്ല… അമ്മായിയോട് വരുന്ന കാര്യം പറയണ്ട എന്ന് അമ്മ പറഞ്ഞിരുന്നു…അതാ വിളിച്ചു പറയാതെ ഇരുന്നത്….പിന്നീട് രാത്രി വന്നപ്പോൾ ഒരുപാട് വൈകി പോയി..അടുത്ത് എങ്ങും ഒരു വണ്ടിയും

💬 Comments

View all comments