0%

Chapter Title : അന്ധകാരം 4 [RDX-M]

Author : RDX-M Read All Parts 1.7K

വീണു !!!

ആ നിറഞ്ഞ് നിന്നിരുന്ന ശാന്തതയേ കീറി മുറിച്ച് കൊണ്ട് ബ്ളും….എന്ന ശബ്ദം ഉയർന്നു….

ഒരൊറ്റ നിമിഷം കൊണ്ട് ഇടി ശബ്ദം  നിന്നു.... പെട്ടന്ന് ദൂരെ എങ്ങോ ഒരു വല്ലാത്ത ഒരിയിടൽ അവിടെ ആകെ മുഴങ്ങി…...അതിനു മറുപടി ആയി അനേകം നായകളുടെ ഒറിയിടൽ…. അവർക്ക് ചുറ്റും ആ ഓരിയിടൽ വലയം ചെയ്യുന്ന പോലെ തോന്നി…

.

മരങ്ങളിൽ നിന്നും ഏതൊക്കെയോ പക്ഷികൾ ചിറകടിച്ചു ഉയരുന്ന ശബ്ദവും ..അതിൻ്റെ പ്രാണ രക്ഷാർത്ഥം ഉള്ള കരച്ചിൽ പോലെ ഇരുവർക്കും തോന്നി…ഏതോ ദിക്കിൽ നിന്നും കൊടും കാറ്റ് അടിച്ചു വരുന്ന പോലെയും ഉള്ള ശബ്ദങ്ങൾ ഇരുവർക്കും തോന്നി…

മൂക്കിനുള്ളിലേയ്ക് വീണ്ടും മാംസം അഴുകിയ രൂക്ഷഗന്ധം കൂടുതൽ തുളച്ചു കയറി ..ആ സ്ത്രീ രൂപം മെല്ലെ തിരിഞ്ഞു ....

ചലിക്കാൻ പോലും ആവാതെ പ്രിയയും മഹിയും  ഇത് കണ്ട് ഞെട്ടി നിൽക്കുക ആണ് ....

ഈ വേപ്രാളത്തിന് ഇടയിൽ മഹിയുടെ കൈ വിറച്ചുകൊണ്ട് അവൻ അറിയാതെ തന്നെ അവൻ്റെ മൊബൈൽ വെളിച്ചം ആ സ്ത്രീ രൂപത്തിന് മേലേക്ക് പതിച്ചു ….

ആ വെളിച്ചത്തിൽ മഹി ആ സ്ത്രീ രൂപത്തെ പൂർണം ആയി കണ്ടിരുന്നു….

മുടി കൊണ്ട് മൂടിയ മുഖം !! പൂർണ്ണമായും നഗ്നരൂപം ""മുടിച്ചുരുൾ കൊണ്ട് മാറിടം മറഞ്ഞിരുന്നു ....അതിൻ്റെ കാൽ നിലത്ത് കുത്താതെ ഉയർന്ന് നില്ക്കുന്നു….അതിൻ്റെ ചുറ്റിൽ നിന്നും കറുത്ത പുക ഉയർന്നു പറക്കുന്നു….ആ രൂപം ഇതിനകം അവനെയും കണ്ടിരുന്നു ....

ഈ രൂപം….ഈ രൂപം മുൻപ് താൻ കണ്ടിട്ടുണ്ട്….. ഓർമകളിൽ മറഞ്ഞു പോയ സംഭവം അവൻ ഓർത്ത് എടുക്കാൻ

💬 Comments

View all comments