0%

Chapter Title : അന്ധകാരം 4 [RDX-M]

Author : RDX-M Read All Parts 1.7K

നോക്കി…. അവന് അതു കഴിഞ്ഞില്ല….

അവരെ നോക്കിയ ആ രൂപം പെട്ടെന്ന് ആകാശത്തേക്ക് നോക്കി അലറി…. ആ കാടിന് ഉളളിൽ എങ്ങും അലയടിച്ചു…പിന്നീട് ഇരുവരെയും ഒന്ന് നോക്കി വെട്ടി തിരിഞ്ഞു വായുവിലേക്ക് അലിഞ്ഞു ചേർന്നു….

“വാ”….

എന്ന് വിളിച്ചുകൊണ്ടു പ്രിയ മഹിയെയും കൊണ്ട് അക്കരയ്ക്കു പാഞ്ഞു....

ഇരുവരും നല്ലപോലെ ഓടുകയാണ് എന്ന് തന്നെ പറയാം…. ഇതിന് ഇടയിൽ പ്രിയ എന്തൊക്കെയോ പിറു പിറുത്തു കൊണ്ടാണ് ഓടുന്നത്….എന്തോ മന്ത്രം ആണു എന്ന് മഹി പിന്നീട് മനസിലായി….

കുറച്ച് ഓടിയത് കയറ്റത്തിന് കുറച്ച് മുൻപിൽ ആയി കുറച്ച് ഉയർന്ന് നിൽക്കുന്ന ഒരു വീടും വെളിച്ചവും കണ്ടപ്പോൾ ആണ് ഇരുവർക്കും ശ്വാസം നേരെ വീണത് …മഹി ആ രൂപം കണ്ട് നല്ലപോലെ പേടിച്ചിരുന്നു… അവൻ്റെ കയ്യും കാലും നല്ലപോലെ വിറച്ചിരുന്നു….

“ മോളെ….. ആ രൂപം എന്താ അതു….അതിനെ ഞാൻ കണ്ടിട്ടുണ്ട്….”

അവൻ ഒരു വിറയലോടെ പറഞ്ഞു …

അതിനെ കുറിച്ച് ഒന്നും പറയല്ലേ മഹിയേട്ട  അതു നമുക്ക് ഒപ്പം പിറകെ വരും..... അവള് അതു വിതുമ്പലോടെ പറയുക ആയിരുന്നു….

അവൾ അവനെയും കൂട്ടി കയറ്റത്തിനു അടുത്ത് എത്തിയപ്പോൾ എന്തോ ശ്രദ്ധിച്ച് പ്രിയ പെട്ടന്നു നിന്നു..

പെട്ടന്ന് മുന്നിൽ നിന്നിരുന്ന വീടിൻ്റെ വെളിച്ചം അണഞ്ഞു ചുറ്റും വീണ്ടും ഇരുട്ട് വ്യാപിച്ചു….വെളിച്ചം എന്ന് പറയാൻ മാത്രം അവൻ്റെ മൊബൈൽ വെളിച്ചം മാത്രം…. കാടുകളിൽ കൂടി എന്തോ ഓടി മറയുന്നത് പോലെ ഇരുവരും ശബ്ദം കേട്ടു….

ചുറ്റും നിന്നും നല്ല കാറ്റ് അടിക്കുന്നുണ്ട്… ദൂരെ നിന്നും മഴ ഇരിച്ചു വരും പോലെ ഉള്ള  ശബ്ദം…

💬 Comments

View all comments