Chapter Title : അന്ധകാരം 5 [RDX-M]
യുവാവ് ഒന്ന് നിന്ന് മഹീയെ തിരിഞ്ഞു നോക്കി….
“” ക്ഷമയോടെ ഇരിക്കുക ശെരിയായ നിമിഷത്തിൽ എല്ലാം നിന്നിലേക്ക് വന്ന് ചേരും..””
“ ഇത് ശ്രീബുദ്ധൻ്റെ വാകുകളാണ് ഓർമ വച്ചോളൂ….അതും പറഞ്ഞു ആ യുവാവിൻ്റെ കയ്യിൽ ഇരുന്ന മുത്തുകൾ ഉള്ള മാല അവൻ്റെ കയ്യിലേക്ക് ഏല്പിച്ചു ബസിൽ നിന്നും ഇറങ്ങി നടന്നു…..”
ബസ് നീങ്ങിയത്തും പിന്നിലെ ഗ്ലാസിൽ കൂടി അവൻ പുറത്തേക്ക് നോക്കി എങ്കിലും ആ യുവാവിനെ മഹിക്ക് കാണുവാൻ സാധിച്ചില്ല…അയാള് ഇങ്ങോട്ടേക്കോ പോയി മറഞ്ഞു….
അവൻ കയ്യിൽ ഇരിക്കുന്ന മാലയിലേക്ക് നോക്കി അതിൽ ചൈനീസ് എന്ന് തോന്നിക്കുന്ന വിധം ഉള്ള അക്ഷരങ്ങൾ ഓരോ മുത്തുകളിലും പത്തിച്ചിരിക്കുന്നു…ആ മാലയിലെ ഓരോ മുത്തുകളും പല കാര്യങ്ങളെ ആണ് എന്ന് അതിലെ എഴുത്തിൽ നിന്നും മനസിലാക്കാം…അവന് അതിൽ എന്തോ പ്രേതേകത ഉണ്ട് എന്ന് തോന്നി…അല്ല എങ്കിൽ അയാൾ തനിക്ക് ഇത് സമ്മാണിക്കുമായിരുന്നില്ല….
അവൻ ആ മാല എടുത്ത് അവൻ്റെ ബാഗിൻ്റെ അറയിലേക്ക് ഇട്ടു…. ആ മാല അവൻ്റെ ബാഗിൻ്റെ വശങ്ങളിൽ തട്ടി ബാഗിന് ഉള്ളിലെ ഇരുട്ടിൻ്റെ അറയിലേക്ക് പോയി വിശ്രമിച്ചു….
************
പാർസൽ കിട്ടിയ ബുള്ളറ്റും എടുത്ത് ടാർ ഇട്ട വഴിയിൽ കൂടി മഹി അവൻ്റെ ലക്ഷ്യവും മനസിൽ വച്ച് മുന്നോട്ട് പോയികൊണ്ട് ഇരുന്നു….
ഇവിടെ വന്നിട്ട് ഇപ്പൊൾ കുറച്ച് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു…താൻ ചെയ്യാൻ ഉറപ്പിച്ചു വച്ച പല കാര്യങ്ങളും ഇതുവരെ നടന്നിട്ടില്ല…ആകെ പ്രാന്ത് പിടിക്കുന്ന അവസ്ഥ…എല്ലാം അതിൻ്റേതായ സമയത്ത് നടന്നാൽ മതിയായിരുന്നു…
മഹി അവൻ്റെ മുന്നിൽ ഉള്ള റോഡിനെ നോക്കി…ചുറ്റും മരങ്ങൾ ഉണ്ട് എങ്കിലും നല്ല ചൂട് എടുക്കുന്നു…ചൂടിൻ്റെ കാഠിന്യം
💬 Comments
View all comments