0%

Chapter Title : അന്ധകാരം 5 [RDX-M]

Author : RDX-M Read All Parts 475

ഒരു വശത്തേക്ക് മാറി ആണ് നിൽക്കുന്നത്…അവിടുന്ന് മാറി നടക്കുന്ന വഴിയിൽ പിന്നീട് അങ്ങോട്ട് കല്ലുകൾ പാകി ഇരിക്കുന്നു…

അതോടെ അവന് വിശ്വാസം ആയി ഇത് തന്നെ വഴി…

അവൻ മുന്നൊട്ടേക്ക് നടന്നുകൊണ്ട് ഇരുന്നു….

************

വലിയ ആൽമരത്തിൻ്റെ ചുവട്ടിൽ കണ്ണുകൾ അടച്ച് ധ്യാനത്തിൽ എന്ന പോലെ ഒരു വൃദ്ധൻ ഇരുന്നിരുന്നു…. ചുണ്ട് വിരലും തള്ള വിരലും കൂട്ടി വച്ച് അദ്ദേഹം ഓരോ മന്ത്രങ്ങൾ ഉരുവിട്ടു….

പെട്ടന്ന് എന്തോ ഉൾവിളി പോലെ അയാള് കണ്ണുകൾ തുറന്നു…

വഴിയിലൂടെ ഒരു യുവാവ് നടന്നു പോകുന്നതാണ്…

അവനെ കണ്ടെത്തും അയാളുടെ കണ്ണുകൾ തിളങ്ങി…. ആ വൃദ്ധൻ അറിയാതെ തന്നെ അയാളുടെ മുഖത്തേക്ക് ഒരു പുഞ്ചിരി കടന്ന് വന്നൂ…

സ്വതവേ ചിരിക്കാത്ത ഗൗരവകാരൻ ആയ അദ്ദേഹത്തിൻ്റെ ചിരിയെ പ്രകൃതി പോലും ആശ്ചര്യത്തോടെ ആണ് നോക്കിയത്…

“ അവസാനം നി വന്നൂ അല്ലേ….കാലം നിന്നെ ഇവിടെ കൊണ്ട് എത്തിച്ചു….സ്വാഗതം….ഞങ്ങളുടെ ഗ്രാമത്തിലെ നിനക്ക് സുസ്വാഗതം….”

അയാളുടെ മനസ്സ് അവനെ നോക്കി പറഞ്ഞു..

********

വഴിയരികിൽ നിന്നിരുന്ന ആൽമരത്തിൻ്റെ ഭംഗി ആസ്വദിക്കുക ആയിരുന്നു മഹി…ആൽ മരത്തിൻ്റെ ചുവട്ടിലെ നോട്ടം എത്തിയതും അവൻ ഒന്ന് ഞെട്ടി…

അങ്ങിനെ ഒരു അന്തരീക്ഷത്തിൽ അവൻ ഒന്ന് ഞെട്ടി എങ്കിലും അതൊരു മനുഷ്യൻ ആണ് എന്ന് മനസിലായതോടെ അവന് കൗതുകം ആയി…

അതൊരു സന്യാസി ആണ് എന്ന് തോന്നുന്നു…അവൻ്റെ മനസ് അവനോട് തന്നെ പറഞ്ഞു..

ഇങ്ങനെ ഉള്ള ഈ സ്ഥലത്ത് ഇയ്യാൾ എന്ത് ചെയ്യുക ആണ്…

അയാളെ നോക്കി കടന്ന് പോകവേ ആ സന്യാസി പതുക്കെ കണ്ണ് തുറന്നു അവനെ നോക്കി ചിരിച്ചു…

പെട്ടന്ന് ഒരാള് അവനെ നോക്കി ചിരിച്ചതും മഹി തിരികെ ചിരിക്കാൻ ശ്രമിച്ചു എന്നാല് അതിനു മുൻപേ തന്നെ അയ്യാൾ പഴയപോലെ കണ്ണുകൾ അടച്ചിരുന്നു…

അവന് അതു കണ്ട് ഒന്നും സംഭവിക്കാത്ത വിധത്തിൽ മുകളിലേക്ക് കയറി….

ഇപ്പൊൾ കല്ലുകൾ പാകിയ വഴിയിലൂടെ ആണ് അവൻ്റെ നടത്തം…

കുറച്ച് മുന്നോട്ട് നടന്നതും ചെറിയ കോവിൽ പോലെ ഒരു നിർമിതി…അപ്പൊൾ ഇതായിരിക്കും അവൻ ആ കോവിലിൻ്റെ അടുത്തേക്ക് നടന്ന് എത്തി…

അവൻ ചുറ്റും നോക്കി… അവിടേം ആകെ പൊടി പിടിച്ചു കിടപ്പ് ആണ്…

കോവിലിന് ഒത്ത നടുവിലായി ഒരു കൽവിളക്ക് ഉയർന്ന് നില്പുണ്ട്…അതിൽ ആകെപ്പാടെ ചിലന്തി വലയും,പായലും പിടിച്ചു കിടക്കുന്നു…

ഇതിൽ ഇനി തിരി തെളിയിക്കണം… അവൻ ചുറ്റും നോക്കി…. അടുത്തായി ചെറിയ ഒരു കുളം കാണുന്നുണ്ട്…അവൻ

💬 Comments

View all comments