0%

Chapter Title : അന്ധകാരം 5 [RDX-M]

Author : RDX-M Read All Parts 1.2K

അല്ല ജനാർദ്ദനൻ ചേട്ടാ…. ഈ പൂജയും മറ്റും നീണ്ടു പോയാൽ എങ്ങനെയാ ശെരി ആവുക…ഇപ്പൊ തന്നെ അക്കരെ കിഴക്കേ ഗ്രാമത്തിൽ നിന്നും ഒരുപാട് പ്രേശ്നങൾ തുടങ്ങി എന്നാ കേൾക്കണേ… “

രാമു ചായ നീട്ടി നീട്ടി മറ്റൊരു ഗ്ലാസിലേക്ക് പകർന്ന് കൊണ്ട് ജനാർദ്ദനൻ്റെ നേരെ നീട്ടി….

“ ഞാൻ എന്ത് ചെയ്യാനാ രാമു പിള്ളേ….ഓരോരോ മാരണങ്ങൾ…പൂർവികർ എന്തെങ്കിലും ചെയ്താൽ അനുഭവിക്കുന്നത് ബാക്കി ഉള്ളവർ ആണല്ലോ…തലവിധി അല്ലാതെ എന്ത് പറയാൻ…”

“ ഹ…..അങ്ങനെ ഒഴിവ് കഴിവ് പറഞ്ഞു മാറല്ലേ ചേട്ടാ…ഉടനെ എന്തെങ്കിലും പൂജ ചെയ്ത് ആ രക്ഷ ഒന്ന് ശക്തി പെടുത്തണം ആദ്യം…..അല്ല എങ്കിൽ നടക്കാൻ പോകുന്നത് ഓർക്കാൻ കൂടി വയ്യ…”

ഇത്തവണ മെമ്പർ രാഘവൻ ആണ് പറഞ്ഞത്…അയാളുടെ ഉള്ളിലും എന്ത് എന്ന് ഇല്ലാതെ ഭയം ഉരുണ്ട് കൂടിയിരുന്നു….

“ മ്മ്…. ഉടനെ എന്തെങ്കിലും പരിഹാരം കാണണം… മേപ്പടനെ പോയി ആദ്യം ഒന്ന് പ്രശ്നം വച്ച് നോക്കണം…”

ജനാർദ്ദനൻ നെടുവീർപ്പോടെ പറഞ്ഞു കൊണ്ട് ചായ ഊതി കുടിച്ചു കൊണ്ട് പത്രത്തിലേക്ക് മുഖം താഴ്ത്തി….

“ ഏതാ…. ആ പയ്യൻ കുറെ നേരം ആയല്ലോ…”

രാമു ചായക്കടയുടെ അഴികളിലൂടെ പുറത്തേക്ക് സൂക്ഷിച്ച് നോക്കി കൊണ്ട് സ്വയം ചോദിച്ചു….

അപ്പൊൾ ആണ് ബാക്കി ഉളളവർ റോഡിലേക്ക് ശ്രദ്ധിക്കുന്നത്…

ഒരു ചെറുപ്പക്കാരൻ ബൈക്കിൽ ഇരുന്നുകൊണ്ട് ഫോണിൽ എന്തോ ചെയ്യുന്നു…പിന്നീട് ചുറ്റും നോക്കുന്നു..പിന്നെയും ഫോണിലേക്ക്…ഫോൺ പല രീതിയിൽ തിരിച്ചു മറിച്ചും നോക്കുന്നു…

ചായക്കടയിൽ ഇരുന്നവരും അവൻ ചെയ്യുന്നത് ഒരു കൗതുകത്തോടെ നോക്കി കൊണ്ട് ഇരുന്നു…

അത് മഹി ആയിരുന്നു…പോകണ്ട വഴി എവിടെ എന്ന് അറിയാതെ

💬 Comments

View all comments