0%

Chapter Title : അങ്ങനെ ആ ബസ്സിൽ [Arrow]

Author : Arrow Read All Parts 1.1K

ഞാനും അവളും ഇങ്ങനെ ഇത്ര അടുത്ത് നിൽക്കുന്നത്. ഇത്ര നാൾ എനിക്ക് അവളോട് ഉണ്ടായിരുന്ന വിധ്വെഷം ഉരുകി ഒലിച്ചു പോവുന്നത് ഞാൻ അറിഞ്ഞു. ഞാൻ നോക്കുന്നതോന്നും അവൾ അറിയുന്നില്ല, വേറെ എന്തോ ചിന്തയിലാണ്. ഇടക്ക് ഇടക്ക് ആ ചുണ്ടിൽ ഒരു പുഞ്ചിരി തെളിയുന്നുണ്ട്.

നല്ല ചുവന്ന ചുണ്ടുകളാണ് അവൾക്ക്. വീതി കുറഞ്ഞ മേൽചുണ്ടും ഇത്തിരി തടിച്ചു തുടുത്ത കീഴ്ചുണ്ടും ഈ ചിത്രങ്ങളിൽ ഒക്കെ വരയ്ക്കുന്ന പോലെ ഉള്ള ചുണ്ടുകൾ. മൂക്ക് ഒരിത്തിരി പരന്ന മൂക്ക് ആണ്, പക്ഷെ ആ മൂക്കിൽ കിടക്കുന്ന ആ ചുവന്ന കല്ല് വെച്ച മൂക്കുത്തി ആ മൂക്കിന്റെ ഭംഗി വളരെ അധികം കൂട്ടിയിട്ടുണ്ട്. മത്തങ്ങ മുഴുപ്പ് ഉള്ള കണ്ണ് ആണെങ്കിലും ആ കണ്ണുകൾക്കും ഒരു പ്രതേക ഭംഗി ഉണ്ട്. വട്ട മുഖം. അത്യാവശ്യം നീളം ഉള്ള മുടി, മുന്നിൽ കുറച്ച് മുടി വെട്ടി നിർത്തിയിരിക്കുന്നു. മഴ നനഞ്ഞത് കൊണ്ടാവാം ആ മുടി അനുസരണ ഇല്ലാതെ ഇടക്ക് ഇടക്ക് മുഖത്തേക്ക് വീഴുന്നുണ്ട്. അപ്പോൾ അവൾ ഒരു കൈകൊണ്ട് ആ മുടി ചെവിക്കു പിറകിലേക്ക് വെക്കും. പക്ഷെ പിന്നെയും ആ മുടി ഇഴകൾ അവളുടെ മുഖത്തേക്ക് തന്നെ വീഴും. അത്‌ കൊണ്ട് തന്നെ ഈ പ്രവർത്തി അവൾ ഇടക്ക് ഇടക്ക് ആവർത്തിക്കുന്നു. കുഞ്ഞി ചെവികൾ ആണ് അവൾക്ക്. അതിൽ സാദാരണ കമ്മലിന് പുറമെ മൂന് മേൽക്കാത് കൂടെ കുത്തിയിട്ടുണ്ട്. അത്കൊണ്ട് തന്നെ ആ കൊച്ചു കാത് മുഴുവൻ കമ്മലുകൾ കൊണ്ട് നിറഞ്ഞു നിൽക്കെയാണ്.  ഭയങ്കര വെളുപ്പ് അല്ലെങ്കിലും ഒരു ഇരുനിറം ആണ് പെണ്ണിന്. മൊത്തത്തിൽ പറഞ്ഞാൽ

💬 Comments

View all comments