Chapter Title : അങ്ങനെ ഒരു യാത്രയിൽ 2 [ഉണ്ണിക്കുട്ടൻ]
"അതാ എന്നും ഇങ്ങോട്ടു വിളി വരും, ആഴ്‌ചയിൽ രണ്ടു തവണ പതിവാ ഇപ്പോ !"
ഞാ : " ഏതായാലും വണ്ടി മാറ്റാം, ഗ്യാസ് കേറി അങ്ങേര് തട്ടി പോവണ്ട!"
ഞാൻ കാർ മുന്നോട്ട് മാറ്റി, ഒരു സൈഡിൽ ഒതുക്കി പാർക്ക് ചെയ്തു, ഇനി ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കണ്ട!
ഞാൻ വണ്ടി പാർക്ക് ചെയ്ത് ഇറങ്ങിയപ്പോൾ ആ ചേട്ടൻ ആ പഴയ വണ്ടിയും കൊണ്ട് പുറത്തേക്ക് ഇറങ്ങി, തെറ്റുപറയാൻ ഇല്ല, ഒറ്റ കൊതുക് വരില്ല, അത്രക്ക് ഉണ്ട് അതിന്റെ പുക!
ഏതായാലും പുറത്തോട്ട് ഇറങ്ങിയത് അല്ലേ, ഒരു പുക എടുത്തേക്കാം എന്നു കരുതി, ഞാൻ സാധാരണ അങ്ങിനെ വലിക്കാറില്ല, പിന്നേ ഇപ്പോ ഒരു മൂഡ് തോന്നി!
ഞാൻ പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ കുറച്ചു വലത്തോട്ട് മാറി, രണ്ടു മൂന്ന് കടയും പിന്നെ ബിനാലെ ലൈറ്റ് ഇട്ടപോലെ ഒരു തട്ട്കടയും,
എതിനാണോ ഇതുപോലെ ലൈറ്റുകൾ ഒക്കെ തൂക്കുന്നത് എന്ന് ആലോചിച്ച് ആ കടകളുടെ അടുത്തേക് നടന്നു, ആദ്യം കണ്ട കടയിൽ കേറി ഒരു അര പാക്കറ്റ് സിഗരറ്റ് വാങ്ങി ലൈറ്ററും, പിന്നെ ഒരു പിയേഴ്സിന്റെ സോപ്പും വാങ്ങി, ഫേസവാഷിൽ ഉള്ള കുളി മുതലാവില്ല! പിന്നെ മൂന്ന് പേർക്കും ഉള്ള ബ്രെഷും പേസ്റ്റും വാങ്ങി.
തട്ട്കടയിൽ കേറി മൂന്ന് പൊറോട്ടയും ഒരു ബീഫ് ഫ്രൈയും വാങ്ങി,
ഞാൻ മുൻപേ വാങ്ങിയത് കഞ്ഞിയും കടിയും മാത്രമാണ്, ഗ്രീഷ്മ അത് കഴിക്കാൻ സാധ്യതയില്ല, അതുകൊണ്ട് ആണ് പൊറോട്ടയും ബീഫും വാങ്ങിയത്., അവൾക്ക് ഇത് ഒത്തിരി ഇഷ്ടപ്പെട്ട ഒന്നാണ്, ഞാൻ മുൻപ് ശ്രെദ്ധിച്ചിട്ടുണ്ട് പൊറോട്ടയും
💬 Comments
View all comments