Chapter Title : അങ്ങനെ ഒരു യാത്രയിൽ [ഉണ്ണിക്കുട്ടൻ]
അത്യാവശ്യം നല്ല കടം വരുത്തി വെച്ചിട്ടുണ്ട്, അവരെ കുറ്റം പറയുന്നില്ല, വിധി എന്ന് അല്ലാതെ എന്ത് പറയാൻ.
അച്ഛൻ ഒരു കോണ്ട്രാക്ടർ ആയിരുന്നു, മെയിൻ അല്ല സബ് കോണ്ട്രാക്ടർ, 5 വർക്ക് കളുടെ പേയ്‌മെന്റ് പെൻഡിങ് ആയി നിൽക്കുന്ന ടൈമിൽ മെയിൻ കോണ്ട്രാക്ടർ മുങ്ങി, ഞങ്ങൾ കടത്തിലും , ആധാരം ബാങ്കിലും ആയി, കുറേ ഏറേ കടങ്ങളും ബാക്കി , അതെല്ലാം ഒന്ന് ശരിക്ക് ഒതുങ്ങി തുടങ്ങിയത് എനിക്ക് ജോലി കിട്ടിയതിന് ശേഷം ആണ്! അതുകൊണ്ട് ട്രിപ്പ് എന്നൊക്കെ പറയുമ്പോൾ ഒരു മടി തോന്നും, പിന്നെ ഇതൊക്കെ ഈ പ്രായത്തിൽ നടന്നില്ലേൽ എപ്പോ നടക്കാനാ എന്ന ചിന്ത വരുമ്പോൾ ഞാനും ഇറങ്ങും, ഒത്തിരി യാത്രകൾ ചെയ്തിട്ടുണ്ട്, ഒറ്റക്കും കൂട്ടുകാരുടെ കൂടെയും ലോറിയിലും ബസിലും ബൈക്കിലും ഒക്കെയായി.
അങ്ങിനെ വീട്ടിലെ സ്ഥിരം തടസ്സങ്ങൾ ഒക്കെ മറികടന്നു ( ഞാന് ഏത് യാത്ര പ്ലാൻ ചെയ്താലും 'അമ്മ no പറയും ) യാത്ര പുറപ്പെട്ടു. ഞാൻ , വരുൺ എന്ന പാച്ചു അവന്റെ ഭാര്യ ഗ്രീഷ്മ , ജ്യോതിഷ് എന്ന ജോ അവന്റെ ഭാര്യ മാളവിക എന്ന മാളു, അജേഷ് , ശ്രീഹരി എന്ന ശ്രീ, പിന്നെ ജിതിനും.
ഞങ്ങൾ എല്ലാം കോളേജിൽ നിന്ന് തുടങ്ങിയ സൗഹൃദം ആണ്. ഗ്രീഷ്മയും മാളുവും ഞങ്ങളുടെ ജൂനിയേഴ്‌സും ആയിരുന്നു.
ലഡാക്കിൽ ഒന്നും അല്ല കെട്ടോ പോകുന്നത്, കുടകിന് ആണ്, ഞാനും അവന്മാരും പലതവണ പോയിട്ടുള്ളതാണ്, പിന്നെ ഇവന്മാരുടെ ഭാര്യമാരുടെ നിർബന്ധത്തിൽ ആണ് പിന്നേം പോകുന്നത്.
പിന്നെ അവളുമാർ ഊട്ടി കണ്ടിട്ടില്ലത്രേ! അതുകൊണ്ട് ഊട്ടി
💬 Comments
View all comments