0%

Chapter Title : Angel [VAMPIRE]

Author : VAMPIRE Read All Parts 361

കുലുക്കി... ഒരു ഞെട്ടലോടെ ഉണർന്ന അദ്ദേഹം എന്റെ പ്രസവം സ്വപ്നം കാണുവായിരുന്നത്രെ.

മനുഷ്യന് ഒരേ സമയം സ്വപ്നം കാണുവാനും കൂർക്കം വലിക്കാനും കഴിയുമെന്നുള്ള സത്യം അന്ന് ഞാൻ തിരിച്ചറിഞ്ഞു....

വയറിലെ ഗ്യാസിനെ പറ്റി പറഞ്ഞപ്പോൾ ഇത്രയും നിസ്സാര കാര്യത്തിന് തന്നെ വിളിച്ചുണർത്തേണ്ട കാര്യമുണ്ടോ എന്ന മട്ടിൽ വീണ്ടും കിടക്കാൻ തുടങ്ങി കണവൻ സാർ....

അപ്പോഴാണ് മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ ചെറിയ വേർഷനിലുള്ള എന്റെ നോട്ടം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടത്...അപ്പോൾ തന്നെ കണ്ട സ്വപ്നം വലിച്ചെറിഞ്ഞും, സുഖനിദ്ര പെട്ടിക്കകത്തു വച്ച് പൂട്ടിയും, കണവൻ ഒരു നല്ല കൂട്ടുകാരനെ പോലെ പുലരുവോളം കൂട്ടിരുന്നു...

അപ്പോഴേക്കും സൂര്യനുദിച്ചു. പുറത്തു കിളികൾ ചിലയ്ക്കുന്നതു കേൾക്കാം. അകത്തു എന്റെ കുഞ്ഞിക്കിളിയുടെ വക ഇടവേളയിട്ടു കരാട്ടെയും....

രാവിലെ പ്രാഥമിക ആവശ്യങ്ങൾക്കായി പോയ ഞാൻ, മഞ്ചാടിക്കുരുവിനെ ഓർമിക്കും വിധം മൂന്നാലു രക്തത്തുള്ളികൾ കണ്ടപ്പോഴാണ് അത് ഗ്യാസ് അല്ലായിരുന്നു എന്ന് മനസ്സിലാക്കിയത്...

പ്രസവ വേദനയെ ഗ്യാസ് എന്ന് കരുതിയ ലോകത്തിലെ ആദ്യത്തെ ദമ്പതിമാർ ഞങ്ങളായിരിക്കും...

അധികമാരെയും വെപ്രാളപ്പെടുത്താതെ ആസ്പത്രിയിലേക്ക് പോകാനായി നീരാട്ടൊക്കെ കഴിഞ്ഞു ഞാൻ ഇറങ്ങി...

അപ്പോഴും ഇടവിട്ടിടവിട്ട് വേദനയുണ്ടായിരുന്നു. എല്ലായിപ്പോഴും റെഡി ആകുന്നതു പോലെ അലമാരയിൽ നിന്നും മൂന്നാലു ഇഷ്ട വസ്ത്രങ്ങൾ വലിച്ചു പുറത്തേക്കിട്ടു...

ഒരു കല്യാണം കൂടാൻ പോകുന്ന ഭാവേന അതിൽ ഓരോന്നും കണ്ണാടിക്കു മുന്നിൽ നിന്ന് തിരിച്ചും മറിച്ചും എന്റെ നിറവയറുള്ള ശരീരത്തിൽ വച്ച് അത് ചേരുന്നുണ്ടോ എന്ന് അനിയത്തിയോട് ആരായുന്ന എന്നെ നോക്കി അന്തംവിട്ടു നിൽക്കുന്ന ഭർത്താവിനെ കണ്ടു ഞാൻ ചെറുതായൊന്നു ചമ്മി...

ആ അന്തംവിടൽ ചീറ്റലിലേക്കു വഴിമാറുന്നതിനു മുന്നേ കൂട്ടത്തിലെ ചുവന്ന വസ്ത്രം എന്നെ

💬 Comments

View all comments