Chapter Title : Angel [VAMPIRE]
നോക്കി ചിരിച്ചു... ഞങ്ങൾ ആസ്പത്രിയിലേക്ക് തിരിച്ചു...
വണ്ടി ആസ്പത്രിയുടെ മുന്നിൽ എത്തിയപ്പോൾ കുറച്ചു പ്രസവിച്ചു എക്സ്പീരിയൻസ് ഉള്ള ഗർഭിണിയുടെ ഭാവത്തിൽ ഞാൻ നടന്നു പടി കയറാൻ തുടങ്ങി...
എല്ലായിപ്പോഴും പോലെ അമ്മയുടെ താക്കീത് ലിഫ്റ്റിൽ പോകാമെന്നു... ഇതൊക്കെയെന്തു എന്ന മട്ടിൽ പടി കയറി മുകളിൽ എത്തിയപ്പോഴേക്കും വേദന അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയിരിക്കുന്നു...
അഹങ്കാരമല്ലാതെ എന്തോന്ന് പറയാൻ എന്ന് പറഞ്ഞു അന്നും അമ്മയുടെ വായിൽ നിന്നും നിറച്ചു കേട്ടിട്ടാണ് ഞാൻ ലേബർ റൂമിലേക്ക് വലതു കാൽ വച്ച് കയറിയത്...
സിനിമകളിൽ മാത്രം ഞാൻ കണ്ടിട്ടുള്ള ലേബർറൂം......
അകത്തു ചെന്നപ്പോൾ മൂന്നാലു ഗർഭിണികൾ എനിക്ക് കൂട്ടിനുണ്ട്..... ടീച്ചർ ക്ലാസ്സിൽ നിന്നും പുറത്താക്കുമ്പോൾ കൂടെ നിൽക്കാൻ കുറച്ചു സുഹൃത്തുക്കളെ കിട്ടുന്ന ഒരു കുട്ടിയെ പോലെ ഞാൻ സന്തോഷിച്ചു...
എന്റെ ഉണ്ണികുടവയർ കണ്ടു ഒരു കുട്ടി നഴ്സിന്റെ ചോദ്യം.???
എന്താ ചെക്കപ്പിന് വന്നതാണോയെന്ന്? ആകെ നാണക്കേടായല്ലോ എന്ന മട്ടിൽ ഞാൻ പതിയെ പറഞ്ഞു......
അല്ല പ്രസവിക്കാൻ വന്നതാണെന്ന്. ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ കൂട്ടായി. എനിക്ക് കട്ടിലും കുപ്പായവുമൊക്കെ തന്നു അവർ എന്നെ അവിടുത്തെ മുതിർന്ന നേഴ്സ് ആയ ജാനമ്മ സിസ്റ്ററിന്റെ അടുത്തേക്ക് കൊണ്ട് പോയി....
സത്യം പറഞ്ഞാൽ എനിക്കു അത്ഭുതമാണ് തോന്നിയത്. പണ്ട് ബയോളജി ക്ലാസ്സിൽ ബാലചന്ദ്രൻ സാർ സെക്ഷുവൽ റീപ്രൊഡക്ഷനെ പറ്റി പഠിപ്പിക്കുമ്പോൾ ഞങ്ങൾക്ക് പറഞ്ഞു തരാറുണ്ടായിരുന്ന ഒരു സാങ്കൽപ്പിക കഥാപാത്രമുണ്ടായിരുന്നു തൈക്കാട് ആസ്പത്രിയിലെ കമലമ്മ സിസ്റ്റർ.. അന്ന് ഞാൻ അവർക്കു കണ്ട ഒരു രൂപമുണ്ടായിരുന്നു.... ഇന്ന് ഞാൻ ആദ്യമായി അവരെ ജീവനോടെ കാണുന്നത് പോലെ തോന്നി.
സമയം രാവിലെ
💬 Comments
View all comments