Chapter Title : Angel [VAMPIRE]
ഒൻപതു മണി. എനിക്ക് നല്ല വിശപ്പടിച്ചു തുടങ്ങി. ഞങ്ങടെ വീട്ടിലെ പാചകറാണി എന്റെ അമ്മായിയമ്മയെ ഞാൻ ഓർത്തു.(ഗർഭിണികളെ ഊട്ടുന്നതു അമ്മയുടെ ഒരു വീക്നെസ്സാണ്).
തല്ക്കാലം ഞാൻ അവിടെ അവൈലബിൾ ആയിട്ടുള്ള അമ്മ-ജാനമ്മ സിസ്റ്ററിനെ കാര്യം അറിയിച്ചു. അവർ പുറത്തു പോയി വിളിച്ചു-അശ്വിനി..അശ്വിനിയുടെ ആളുണ്ടോ?
എന്റെ അച്ചന്മാർ, അമ്മമാർ, അനുജത്തിമാർ, അനുജന്മാർ, സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങി ഒരു ജില്ലക്കുള്ള ആളുകളെ എന്റെ ഭർത്താവ് അപ്പോഴേക്കും വിളിച്ചു കൂട്ടിയിരുന്നു....
എല്ലാവരും ആ വാർത്തയ്ക്കായി കാതോർത്തിരുന്നപ്പോൾ അശ്വിനിക്കു വിശക്കുന്നു എന്ന് ജാനമ്മ സിസ്റ്റർ പറയുന്നത് കേട്ട് പട അല്പം ബാക്കിലേക്ക് പിൻവാങ്ങി...
ഭക്ഷണമൊക്കെ അകത്തുചെന്ന് അല്പം ഊർജ്ജമൊക്കെ കിട്ടിയപ്പോൾ ഞാൻ എഴുന്നേറ്റു നടക്കാൻ തുടങ്ങി...
അവിടുത്തെ ഗർഭിണികളെയൊക്കെ പരിചയപെട്ടു... ഒരു ചേച്ചി തീരെ അവശയായി കിടക്കുന്നതു പോലെ എനിക്ക് തോന്നി... അവരുടെ ഭീമാകാരമായ വയറിനു മുന്നിൽ എന്റെ കുഞ്ഞു വയറുമായി നിൽക്കാൻ എനിക്ക് ലജ്ജ തോന്നി...
ഇന്നവിടെ കിടക്കുന്നയാരും പ്രസവിക്കാൻ വന്നതല്ല എന്ന സത്യം അപ്പോഴാണ് എനിക്ക് മനസ്സിലായത്....
പരീക്ഷയ്ക്ക് തനിക്കു മാത്രം സപ്പ്ളി അടിച്ചെന്നറിഞ്ഞ നൈരാശ്യത്തോടെ കോളേജ് വരാന്തയിലൂടെ നടന്നു പോകുന്ന ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ പോലെ ഞാൻ ആ ലേബർ റൂമിലൂടെ നടന്നുകൊണ്ടേയിരുന്നു...(നടത്തം സുഖപ്രസവത്തിനു നല്ലതാണെന്നു പണ്ടാരാണ്ടാ എനിക്ക് പറഞ്ഞു തന്നിട്ടുണ്ടായിരുന്നു.)
നടന്നു അല്പം ഓവർ ആകുമ്പോൾ ഞാൻ കിടക്കും.... കിടന്നാൽ പിന്നെ കാട് കയറിയുള്ള ചിന്തകളാണ്....
ലേബർ റൂമിൽ ഒരു മിനി തീയറ്റർ സ്ഥാപിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മണിക്കൂറുകളോളം മൊബൈൽ ഫോൺ ഇല്ലാതെ, ടി. വി. ഇല്ലാതെ, പുസ്തകം ഇല്ലാതെ, നേരെ ചൊവ്വേ ഒന്ന് സംസാരിക്കാൻ പോലും
💬 Comments
View all comments