Chapter Title : അണിമംഗലത്തെ ചുടലക്കാവ് 4 [ Achu Raj ]
എന്‍റെ മനം വെബുകയാണ് ....ശിവനെ സ്നേഹിച്ചു സ്വന്തമാക്കിയ പാര്‍വതിയെപ്പോലെ കൃഷ്ണന്റെ രാധയെ പോലെ വിനുവിന്‍റെ പെണ്ണായി ജീവിക്കാന്‍ എനിക്ക് കഴിയാതെ പോയല്ലോ വിനു...കണ്ണു നീരില്‍ കുതിര്‍ന്ന ഈ വാക്കുകള്‍ നീ സ്വീകരിക്കുമോ തള്ളിക്കളയുമോ എന്ന് പോലും എനിക്കറിയില്ല..പക്ഷെ ഒന്ന് മാത്രം അറിയാം ഇഷ്ട്ടമാണ് ഒരുപാട്.... വിനുവിന്‍റെ മാത്രം...” സ്വപനലോകാത്തെ ബാലബാസ്കരന്റെ അവസ്ഥ ആയിരുന്നു വിനുവിന് ആ സമയം...എന്താണെന്നോ ഏതാണെന്നോ അറിയാത്ത വികാരങ്ങള്‍...അല്ലങ്കില്‍ തന്നെ ആരാണ് ഇങ്ങനെ മറഞ്ഞിരുന്നു തന്നെ പ്രണയിക്കുന്നത്,...അതും ഫോണും വാട്സപ്പുകളും ഒക്കെ ഉള്ള ഈ കാലത്ത് ഈ കത്തിലൂടെയൊക്കെ... വിനു വീണ്ടും വീണ്ടും ആ കത്ത് വായിച്ചു...ആ വരികളോട് എന്തെന്നില്ലാത്ത ഒരു പ്രണയം ..പക്ഷെ ഇത് ഒരു പെണ്ണ് തന്നെ ആണു എഴുതിയത് എന്നെങ്ങനെ ഉറപ്പിക്കും....ഇനി ഈ തെണ്ടികള്‍ ആരെങ്കിലും എന്നെ പറ്റിക്കാന്‍ എഴുതിയതാണോ...അതാകാനെ വഴി ഉള്ളു..അല്ലങ്കില്‍ ഞാന്‍ എടുക്കാന്‍ പോകുന്ന പുസ്തകത്തില്‍ തന്നെ എങ്ങനെ ഈ കത്ത് വരും...ഇവന്മാര്‍ക്കല്ലേ അറിയൂ ഞാന്‍ ഏതു പുസ്തകമാണ് എടുക്കുന്നത് എന്ന്.. ഞാന്‍ പുസ്തകം എടുക്കാന്‍ പോയപ്പോള്‍ എന്‍റെ കൂടെ രാജേഷ് മാത്രമായിരുന്നു ..ആഹ എനിക്കിട്ടു പണി തരാന്‍ അപ്പോള്‍ ഇവന്‍ തന്നെ ആണു ഇത് ഈ പുസ്തകത്തില്‍ വച്ചത്..കള്ള പന്നി..വിനു ചരിഞ്ഞു കിടന്നുറങ്ങുന്ന രാജേഷിന്‍റെ മുതുകു നോക്കി ആഞ്ഞു ചവിട്ടി...കട്ടിലില്‍ നിന്നു കറങ്ങിയടിച്ചു രാജേഷ് നിലത് വീണു... “എന്‍റെ അമ്മെ..ഞങ്ങള്‍ കൊക്കയില്‍ വീണേ...അയ്യോ....അമ്മെ....” അലറി കരഞ്ഞ രാജേഷിന്‍റെ ശബ്ദം കേട്ട് പ്രിന്‍സും എണീറ്റ് ലൈറ്റ് ഇട്ടു...ലൈറ്റ് കണ്ടപ്പോള്‍ കണ്ണുകള്‍ തുറന്ന രാജേഷ് ചുറ്റും നോക്കി...തനിക്കു നേരെ കലി പൂണ്ടു നില്‍ക്കുന്ന വിനുവിനെ നോക്കിയ രാജേഷിനു മനസിലായി
💬 Comments
View all comments