Chapter Title : അണിമംഗലത്തെ ചുടലക്കാവ് 4 [ Achu Raj ]
ഇവന്‍ തന്നെ ചവിട്ടി വീഴ്ത്തിയതാണെന്ന്...ചാടി പിടഞ്ഞെനീറ്റ രാജേഷ് അഴിഞ്ഞു പോയ മുണ്ട് പോലും എടുതുടുക്കാതെ ഷഡി പുറത്തു നിന്നുക്കൊണ്ട് വിനുവിന് നേരെ നിന്നലറി.. “എന്താടാ പന്നി നിനക്കെന്താ വട്ടായോ..അമ്മെ എന്‍റെ മുതുക്...നിന്നെ ഞാനിന്നു കൊല്ലുമെടാ നാറി” അത് പറഞ്ഞു തീരും മുന്നേ വിനു രാജേഷിനെ കുത്തിനു പിടിച്ചു ചുമരിനോട് ചാര്‍ത്തി വച്ചു... “എടാ വിനു നിനെക്കെന്നാടാ..” പ്രിന്‍സ് അവരുടെ ഇടയ്ക്കു കയറി കൊണ്ട് ചോദിച്ചു.. “അത് തന്നെ രാത്രി നല്ല സ്വപനം കണ്ടു കൊണ്ട് കിടന്ന എന്നെ ചവിട്ടി നിലത്തിട്ടു ഇപ്പൊ പിടച്ചു ചുമരില്‍ കയറ്റാന്‍ നിനക്ക് വട്ടു തന്നെ ആണു..” രാജേഷു കിതച്ചു കൊണ്ട് പറഞ്ഞു... “ആഹാ..അപ്പോള്‍ നിനക്കോന്നും അറിയില്ല അല്ലെ..എനിക്കൊന്നും മനസിലാകില്ല എന്ന് വിചാരിച്ചോ നീ..എടാ..നീ ആണു ആ കത്ത് എഴുതിയത് എന്നെനിക്കറിയാം..എനിക്കിട്ട് തന്നെ വക്കുന്നോ മലരേ..” “കത്തോ ഏതു കത്ത് എന്ത് കത്ത്” രാജേഷ് ഒന്നും മനസിലാകാതെ പ്രിന്‍സിനെ നോക്കി...;പ്രിന്സിനും ഒന്നും തന്നെ മനസിലായില്ല.. “നീ എന്തൊക്കെയ ഈ പറയുന്നേ വിനു..അവനെ താഴെ നിര്‍ത്തിയെ..” പ്രിന്‍സ് ഇടപ്പെട്ട് രാജേഷിനെ വിനുവില്‍ നിന്നും പിടിവിടിവിപ്പിച്ചു... “അതെ കത്ത് തന്നെ..ഈ നാറി എന്നെ പറ്റിക്കാന്‍ എഴുതിയത്..ദാ നോക്ക്” പ്രിന്‍സിനു നേരെ നീട്ടിയ കത്ത് അവന്‍ വാങ്ങി നിവര്‍ത്തി നോക്കിയപ്പോള്‍ രാജേഷ് അതിലേക്കു പാളി നോക്കി ..വിനു അവനു നേരെ നോക്കി പല്ല് കടിച്ചു..പ്രിന്‍സ് കത്ത് മുഴുവന്‍ വായിച്ചു എനിട്ട് വിനുവിനെയും രാജേഷിനെയും മാറി മാറി നോക്കി.. “എന്തെ”? വിനു ചോദിച്ചു.. “ഈ കത്ത് ഇവന്‍ എഴുതിയത്..നിനക്ക് നല്ല വട്ട വിനു നിന്നെ ഇപ്പോളെ കുതിരവട്ടത്തു കൊണ്ട്
💬 Comments
View all comments