0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 4 [ Achu Raj ]

Author : Achuraj Read All Parts 945

പോകണം ..അല്ല പിന്നെ..” “ഹാ അത് തന്നെ ആണു ഞാനും പറഞ്ഞത്..”’ “അപ്പൊ ഇതിവന്‍ എഴുതിയതല്ല എന്നാണോ നീ പറയുന്നേ” “അല്ലാതെ പിന്നെ...നീ ഈ കത്തിലെ വരികള്‍ ശ്രദ്ധിച്ചോ അതിന്‍റെ ഒരു ഭംഗി കണ്ടോ...ഈ നാറി ഒരു ജന്മം തപസിരുന്നാല്‍ കഴിയോ ഇങ്ങനൊക്കെ എഴുതാന്‍?” അത് കേട്ടപ്പോള്‍ രാജേഷ് പ്രിന്‍സിനെ ഒന്ന് ചറഞ്ഞു നോക്കികൊണ്ട്‌ അവന്‍റെ കയില്‍ നിന്നും കത്ത് വാങ്ങി വാങ്ങിച്ചു...ഓരോ വരികള്‍ വായിക്കുമ്പോഴും രാജേഷിന്‍റെ മുഖത്ത് പ്രസന്ന ഭാവങ്ങള്‍ മിന്നി മാറി വന്നു... “ഡാ കോപ്പേ..ഈ കത്ത് ഞാന്‍ എഴുതി നിന്‍റെ പുസ്തകത്തില്‍ വക്കാന്‍ ഞാന്‍ എന്താ ഗേ ആണോ ...ഇങ്ങനൊക്കെ എഴുതാന്‍ പറ്റിയുരുന്നെന്കില്‍ ഞാന്‍ എത്ര പെണ്‍കുട്ടികള്‍ക്ക് കൊടുത്തേനെ ഇത്..ഇതിനാണോ നീ എന്നെ ചവിട്ടിയെ,,,നിനക്ക് മുഴു വട്ടാട ..ഒരു പെണ്ണിന്‍റെ സ്നേഹം മുഴുവന്‍ അവള്‍ എഴുതിട്ടു അവന്‍ പറയ ഞാന്‍ എഴുതിയതാന്നു..” രാജേഷ് തല ചൊരിഞ്ഞു കൊണ്ട് വിനുവിനെ നോക്കി...വിനു ഇരുവരെയും മാറി മാറി നോക്കി.. “ടാ ഈ കത്ത് എന്തായാലും ഇവനല്ല എഴുതിയത്..ഞങ്ങള്‍ക്ക് രണ്ടാള്‍ക്ക്‌ ഇതില്‍ ഒരു പങ്കുമില്ല...അല്ല അതൊക്കെ പോട്ടെ...നീ ഇതിനു ഇത്രമാത്രം ചൂടാകുന്നത് എന്തിനാ...അതിനും മാത്രം ഇതില്‍ എന്താ ഉള്ളതു” പ്രിന്‍സിന്റെ ആ ചോദ്യത്തിന് മാത്രം പക്ഷെ വിനുവില്‍ ഉത്തരം ഉണ്ടായിരുന്നില്ല...അവന്‍ തല താഴ്ത്തി നിന്നു.. “ഞാന്‍ പറയാം എന്താന്നു...അവനാ കത്തങ്ങു ബോധിച്ചു..പക്ഷെ നമ്മളെ കാണിക്കുന്നതിന് മുന്നേ അങ്ങനെ അല്ല എന്ന് നമ്മളെ ബോധിപ്പിക്കാന്‍ അവന്‍ കാണിച്ച പൊറോട്ട നാടകം....പന്നി അതിനു എന്‍റെ മുതുകു പോളിക്കണമായിരുന്നോടാ “ മുതുകു തടവി കൊണ്ട് രാജേഷ് അത് പറയുമ്പോള്‍ വിനുവില്‍ ഒരു

💬 Comments

View all comments