0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 4 [ Achu Raj ]

Author : Achuraj Read All Parts 972

നിനക്ക് തോന്നുന്നുണ്ടോ ....എവിടെയോ ഇരുന്നു എന്നെ പ്രണയിക്കുന്ന ഒരാള്‍..ആരാണ് അറിയില്ല...എവിടെയാണ് അറിയില്ല....ഒരുപാട് ചോദ്യങ്ങള്‍ എന്‍റെ മനസിലും ഉണ്ടെങ്കിലും പക്ഷെ ഈ വരികളില്‍ എന്തൊക്കയോ” വിനുവിന്‍റെ വാക്കുകള്‍ നല്ലപ്പോലെ ശ്രദ്ധിച്ചു പ്രിന്‍സ് “ഹാ...ചിലപ്പോള്‍ നല്ലൊരു കുട്ടി തന്നെ ആകുടാ...നമുക്ക് നോക്കാം നമുക്ക് കണ്ടു പിടിക്കാന്നെ...” വിനുവിന്‍റെ തോളില്‍ തട്ടിക്കൊണ്ടു പ്രിന്‍സ് അകത്തേക്ക് കയറി പോകവേ വിനു കാണാതെ അവനെ സൂക്ഷ്മമായി നോക്കി... ഇത് കണ്ടുകൊണ്ടു രാജേഷ് വിനുവിന്‍റെ അടുത്തേക്ക് നടന്നു വന്നു,,പ്രിന്‍സ് ക്ലാസിനകതെക്ക് കയറി,, “അളിയാ വിനു...എന്‍റെ അഭിപ്രായം പറയാം...ഈ രണ്ടു കത്തും ചുമ്മാ ആരോ നിന്നെ പറ്റിക്കാന്‍ വേണ്ടി എഴുതുന്നതാണ് എന്ന് എനിക്ക് തോന്നുന്നില്ല...പിന്നെ നിനക്ക് ഈ പ്രിന്‍സിന്റെ സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റം തോന്നുന്നുണ്ടോ?” രാജേഷ് അങ്ങനെ ചോദിച്ചപ്പോള്‍ വിനു രാജേഷിന്‍റെ മുഖത്തേക്ക് നോക്കി.. “എന്ത് മാറ്റം” “അല്ല എന്തെങ്കിലും ഒരു മാറ്റം....ചില സമയമങ്ങളില്‍ അവന്‍റെ ചില നോട്ടവും സംസാരവും ഒക്കെ എന്തൊക്കയോ പോലെ എനിക്ക് തോന്നാറുണ്ട്..അതുകൊണ്ട് ചോദിച്ചതാ” “ഹേയ് നിനക്ക് ചുമ്മാ തോന്നുന്നതാകുട ..” “ഉം” “എന്നാലും ആരായിരിക്കും ഇത്” കൈയിലെ കത്തിലേക്ക് നോക്കികൊണ്ട്‌ വിനു ആരോടെന്നിലാതെ ചോദിച്ചു.. “വരട്ടെ രണ്ടു കത്തല്ലേ ആയുള്ളൂ നമുക്ക് കണ്ടുപിടിക്കാട” വിനുവിന്‍റെ തോളില്‍ കൈകള്‍ ഇട്ടു അവന്‍റെ ഒപ്പം നടക്കുമ്പോള്‍ രാജേഷ് പറഞ്ഞു...

ദിവസങ്ങള്‍ പലതും കൊഴിഞ്ഞു വീണുകൊണ്ടിരുന്നു....വിനുവിനുള്ള കത്തുകള്‍ക്ക് മാത്രം പക്ഷെ മുടക്കം വന്നില്ല..ഓരോ ദിവസവും പ്രണയം തുടിക്കുന്ന വരികളുമായി കത്തുകള്‍ വിനുവിനെ ആ ലൈബ്രറയില്‍ നിന്നും കിട്ടികൊണ്ടേയിരുന്നു..ചില കത്തുകള്‍ എല്ലാം രാജേഷിനും കിട്ടുമായിരുന്നു...പ്രിന്‍സ് മാത്രം അപ്പോളും അതിനെ വലിയ ശ്രദ്ധ കൊടുത്തില്ല.. ആ കത്തിലെ ഓരോ

💬 Comments

View all comments