0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 4 [ Achu Raj ]

Author : Achuraj Read All Parts 973

വരിയിലൂടെയും വിനു ഒരു നൂറായിരം സ്വപനങ്ങള്‍ നെയ്തുകൂട്ടി..അതിലെ ഓരോ വരികളെയും അവന്‍ പ്രണയിച്ചു...ക്ലാസില്‍ ആ ക്യാമ്പസില്‍ എന്നും അവന്‍ അവളെ തിരഞ്ഞു...ആള്കൂട്ടങ്ങള്‍ക്കിടയില്‍ അവളുടെ മുഖം അവന്‍ തേടി നടന്നു.. കത്തുകള്‍ ഓരോന്ന് നിധി കാക്കുന്ന ഭൂതത്തെ പോലെ അവന്‍ കാത്തുവച്ചു....എന്തിനേക്കാള്‍ ഉപരിയായി അവന്‍ ആ അക്ഷരങ്ങളെ പ്രണയിച്ചു.. പലപ്പോളായി അവളെ കണ്ടുമുട്ടുന്ന ദിവസം നല്‍കാനായി അവന്‍ പല പല സമ്മാനങ്ങള്‍ വാങ്ങി... ആഴമറിയാത്ത കടലില്‍ നീ ഒരു മത്സ്യകന്യകയെ തേടി അലയുകയാണോ കൂട്ടുക്കാരാ” എന്ന് പറഞ്ഞു പലപ്പോളായി പ്രിന്‍സ് അവനെ കളിയാക്കി കൊണ്ടിരുന്നു...പക്ഷെ അതൊന്നും വിനു കാര്യമാക്കിയതേയില്ല ....മൃദുല മിസ്സിന്റെ ക്ലാസില്‍ നിന്നും ഇപ്പോള്‍ അവന്‍ പുറത്താക്കപ്പെടാറില്ല...ഇനി അങ്ങനെ ഒന്നും പാടില്ല...നല്ലപ്പോലെ പഠിക്കണം ക്ലാസില്‍ ഫസ്റ്റ് വാങ്ങിക്കണം എന്നൊക്കെ ഉള്ള ആളറിയാത്ത ആ കത്തിന്‍റെ ഉടമയുടെ നിര്‍ദ്ദേശങ്ങള്‍ അവന്‍ പാലിച്ചു പോന്നു ... ദിവസങ്ങള്‍ പോഴിഞ്ഞുകൊണ്ടെയിരുന്നു...കത്തുകളുടെ വരവുകള്‍ മാത്രം കുറഞ്ഞില്ല...സ്നേഹത്തിന്‍റെ ആഴം കൂടി കൊണ്ടേയിരുന്നു..’ അങ്ങനെ ഒരു ദിവസം ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് അവളുടെ കത്തുകള്‍ എല്ലാം തന്നെ നിരത്തിയിട്ടിരിക്കുന്ന തന്‍റെ ബെഡില്‍ അവള്‍ക്കുള്ള സമ്മാന പൊതികള്‍ ഓരോന്നായി മാറി മാറി നോക്കികൊണ്ട്‌ ഇന്നും മുഖം വ്യക്തമല്ലാത്ത ആ കാമുകിയും സ്വപനം കണ്ടുകൊണ്ടു വിനു കിടന്നു... കണ്ണുകള്‍ മുകളിലേക്ക് തുറന്നു പിടിച്ചു അപ്പുറത്തിരുന്നു പ്രിന്‍സ് പറയുന്നതൊന്നും തന്നെ ശ്രദ്ധിക്കാതെ വിനു അവളുടെ മുഖത്തെ മിനുക്ക്‌ പണികള്‍ ചെയ്തുകൊണ്ടേയിരുന്നു..തൊട്ടപ്പുറത്തെ ചുമരില്‍ തന്‍റെ തന്നെ ഒരു കൂട്ടുക്കാരന്‍ വരച്ചുവച്ച ഒരു ചിത്രം...അതിനും മുഖം ഉണ്ടായിരുന്നില്ല... അപ്പോളാണ് എവിടെ നിന്നോ ഓടി കിതച്ചുകൊണ്ട് വന്ന രാജേഷ് കട്ടിലില്‍ കാല്‍ തട്ടി

💬 Comments

View all comments