Chapter Title : അണിമംഗലത്തെ ചുടലക്കാവ് 4 [ Achu Raj ]
വീണത്....തന്‍റെ പ്രണയിനിയുടെ കത്തുകള്‍ എല്ലാം തന്നെ കാറ്റത്തെ അപ്പൂപ്പന്‍ താടി പോലെ ഒന്ന് ഉയര്‍ന്നു പൊങ്ങി നിലത്തേക്ക് വീണത്...തെല്ലരിശതോടെയാണ് വിനു രാജേഷിനെ നോക്കിയത്. “എവിടെ നോക്കി നടക്കുവാടാ” കത്തുകള്‍ പെറുക്കിയെടുക്കാന്‍ വിനുവിനെ സഹായിച്ചുകൊണ്ട് പ്രിന്‍സാണ് അത് ചോദിച്ചത്.. കൈയില്‍ ഒരു ചെറു ഡയറിയും പൊക്കിപിടിച്ച് വീണിടത്ത് കിടന്നു തന്‍റെ നെറ്റിയില്‍ പറ്റിയ മുറിവും അതില്‍ നിന്നും ഒലിച്ചിറങ്ങുന്ന രക്തവും കാര്യമാക്കാതെ ആ ഡയറി വിനുവിന് നേരെ നീട്ടിക്കൊണ്ടു കിതച്ചുകൊണ്ട് രാജേഷ് എന്തോ പറയാന്‍ ശ്രമിച്ചു.. “എന്താടാ..നിനക്കെന്താ പറ്റിയെ...എന്താ ഇതില്‍” വിനുവിന് നേരെ നീട്ടിയ ഡയറി വാങ്ങിക്കൊണ്ടു പ്രിന്‍സാണ് അത് ചോദിച്ചത് “ഇവന്‍റെ...ഇവന്‍റെ. കിതച്ചുകൊണ്ടാണ് രാജേഷ് വീണ്ടും പറയാന്‍ ശ്രമിച്ചത്..അപ്പോളേക്കും അവന്‍റെ നെറ്റിയില്‍ നിന്നുള്ള രക്തം കണ്ണിലേക്കു ഇറങ്ങിയിരുന്നു...അത് തുടച്ചുകൊണ്ട് രാജേഷ് ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം പറഞ്ഞു.. “ഇവന്‍റെ രാജകുമാരിയുടെതാ..അവളുടെ പേരും ജാതകവും എല്ലാം അതിലുണ്ട്..” അത് പറഞ്ഞു തീരും മുന്നേ പ്രിന്‍സിന്റെ കൈയില്‍ നിന്നും അത് തട്ടിപ്പറിച്ചു വാങ്ങിച്ചു വിനു മറിച്ചു നോക്കാന്‍ തുടങ്ങവേ അത് വെപ്രാളത്തിന്റെ പരിണിതഫലമായി നിലത്തു വീണു... അത് എടുക്കാന്‍ പ്രിന്‍സും വിനുവും ഒരുമിച്ചു കുനിഞ്ഞപ്പോള്‍ രണ്ടു പേരുടെയും തലകള്‍ തമ്മില്‍ കൂട്ടിമുട്ടി ഇരുവരും അല്‍പ്പം സൈടിലെക്കായി തെറിച്ചു... “എന്തോന്നാടാ ഈ കാണിക്കുന്നേ...ഇനിം ഇത്രേം അക്രാനന്തം വേണ്ട..ഞാന്‍ കണ്ടു നിന്‍റെ രാജകുമാരിയെ...നമ്മുടെ ക്യാമ്പസിന്റെ വടക്കേ അറ്റത്തു അവളുണ്ട് ...പോ ..ഓടി പോ...നീ അവള്‍ക്കായി വാങ്ങി വച്ച ഈ സമ്മാനപ്പൊതികള്‍ എല്ലാം എടുതുക്കൊണ്ട് പോ...” രാജേഷിനെ കേട്ടിപ്പിടിച്ചുക്കൊണ്ട് വിനുവിന്‍റെ കണ്ണില്‍ നിന്നും കുടുകുടാ കണ്ണു നീര്‍ സന്തോഷം കൊണ്ട് വന്നുക്കൊണ്ടെയിരുന്നു....പ്രിന്‍സും ആ ആലിങ്ങനത്തില്‍ പങ്കു
💬 Comments
View all comments