0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 4 [ Achu Raj ]

Author : Achuraj Read All Parts 975

ചേര്‍ന്ന്....ഡയറി ഒന്നുകൊടി എടുത്തുനോക്കി...കണ്ണു നീര്‍ കണ്ണുകളുമായി രാജേഷിനെ നോക്കി വിനു ചിരിച്ചു... മുഖത്തെ രക്തം കാര്യമാക്കാതെ രാജേഷും കൂടെ പ്രിന്‍സും കണ്ണു നീരാല്‍ പൊട്ടിച്ചിരിച്ചു....പ്രിന്‍സ് ആ ഡയറി വാങ്ങി നോക്കി കൊണ്ട് വിനുവിന്‍റെ മുഖത്തേക്ക് നോക്കി.. “പോടാ ഓടി പോടാ...നിന്‍റെ സമ്മാനങ്ങളുമായി ഞങ്ങള്‍ പുറകെ ഉണ്ട്....” പ്രിന്‍സ് അത് പറഞ്ഞുകൊണ്ട് രാജേഷിനെ നോക്കി....അതെ എന്ന് തല ആഗ്യം കാണിച്ചുക്കൊണ്ട് രാജേഷ് ചിരിച്ചു.. വിനു ആ ഹോസ്റ്റല്‍ സ്റ്റെപ്പുകള്‍ പറന്നിറങ്ങി...അവന്‍ ക്യാബസിന്റെ വടക്കേ അറ്റത്തേക്ക് ഓടി കൂടെ രാജേഷും പ്രിന്‍സും.... ധാരാളം മരങ്ങളാല്‍ സംബുഷട്ടമാണ് ആ ക്യാബസിന്റെ വടക്കേ അറ്റം...കമിതാക്കളുടെ ഇഷ്ട്ട സ്ഥലം...കാമുകി കാമുകന്മാരുടെ സല്ലാപങ്ങളും പരിഭവങ്ങളും പിണക്കങ്ങളും എല്ലാം ഉണ്ടാകുന്ന സ്ഥലം....പ്രണയിക്കുന്നവര്‍ക്ക് മാത്രമായുള്ള ഒരു സ്ഥലം.... ആ നനുത്ത മഞ്ഞുള്ള വെളുപ്പാന്‍ കാലത്ത് മഞ്ഞു പുതച്ചു കിടക്കുന്ന ആ വഴി വീഥിയിലൂടെ ചുവന്ന നിറത്തിലുള്ള പുഷപ്പങ്ങള്‍ അവനായി വിരിച്ചിട്ട പാതയിലൂടെ വിനു മനം മറന്നു ഓടി.... അല്‍പ്പം ദൂരംകൂടി ഓടിയ അവന്‍ പൊടുന്നനെ ഒരു സ്ഥലത്ത് നിന്നു...കിതച്ചുകൊണ്ട് നിന്ന വിനുവിന് അരികിലായി മഞ്ഞു പുതച്ചു കിടക്കുന്ന ഒരു ബെഞ്ചില്‍ അവള്‍ ഉണ്ടായിരുന്നു.... കിതപ്പോടെ വിനു അവളെ തിരിഞ്ഞു നോക്കി...കൈകള്‍ രണ്ടും വയറില്‍ കുത്തി പിടിച്ചുകൊണ്ടു വിനു അല്‍പ്പം പുഞ്ചിരിച്ചു കൊണ്ട് വിനു അവള്‍ക്കു മുന്നിലായി നിന്നു.. ആ ബെഞ്ചില്‍ നിന്നും ആ പെണ്‍കുട്ടി പതിയെ എഴുന്നേറ്റു അവന്‍റെ മുഖത്തേക്ക് നോക്കി..അവളുടെ മാന്‍പെട പോലുള്ള കണ്ണുകള്‍ എന്തെല്ലാമോ തിരയുന്നത് പോലെ....അവളിലെ നിശ്വാസത്തിന്റെ വേഗത് കൂടി വന്നു...അവളുടെ കഴുത്തിലെ ഞരമ്പുകള്‍ ചെറുതായി വലിഞ്ഞു മുറുകി... അവളുടെ കൈ വിരലുകള്‍ അവള്‍

💬 Comments

View all comments