Chapter Title : അണിമംഗലത്തെ ചുടലക്കാവ് 4 [ Achu Raj ]
ഞങ്ങള്‍ക്ക് നിന്നെ കണ്ടുപിടിക്കാന്‍ കഴിയാതെ പോയല്ലോ..ഹോ” പ്രിന്‍സ് തന്‍റെ ആകാംക്ഷ അടക്കി വക്കാതെ പറഞ്ഞു..അതിനെല്ലാം ആയിഷ ചിരിച്ചത് മാത്രമേ ഉള്ളു.. വിനു അപ്പോളും അവളുടെ മുഖത്തേക്ക് കണ്ണിമവെട്ടാതെ നോക്കി നില്‍ക്കുകയായിരുന്നു...അവന്‍റെ കണ്ണുകള്‍ ചെറുതായി നനഞ്ഞിരുന്നു... “ദെ വിനു ഞാന്‍ ആണു കണ്ടുപിടിച്ചത് അപ്പോള്‍ രണ്ടാളും കൂടെ ഫുള്‍ ട്രീറ്റ് ചെയ്തോണം കേട്ടല്ലോ..” രാജേഷ് ചിരിച്ചുകൊണ്ട് അത് പറഞ്ഞു പ്രിന്‍സിനെ നോക്കി.. “അങ്ങനെ നിനക്ക് മാത്രമല്ല എനിക്കും വേണം” അപ്പോളും ആദ്യമായി കണ്ടപ്പോലെ ജന്മാന്തരങ്ങളുടെ സ്നേഹം കണ്ണുകളാല്‍ പങ്കുവച്ചുക്കൊണ്ട് വിനുവും ആയിഷയും സ്വയം മറന്നു നില്‍ക്കുകയായിരുന്നു.... “ടാ അളിയാ...ഇങ്ങനെ നോക്കി നില്‍ക്കാനാണോ ഇത്രേംദിവസം കാത്തിരുന്നത് നീ..എന്തെങ്കിലും ഒക്കെ പറയെടാ” “എടാ രാജേഷ് അത് നിനക്ക് മനസിലായില്ലേ നമ്മള്‍ ഇവിടെ നില്‍ക്കുന്നതുക്കൊണ്ട ഇങ്ങനെ...വാ നമുക്ക് ഇവരുടെ സ്വര്‍ഗത്തിലെ കട്ടുറുംബാകണ്ട...നമുക്ക് പോകാം...ടാ ക്ലാസ് തുടങ്ങാന്‍ നേരം രണ്ടും കൂടെ വന്നേക്കണേ” പ്രിന്‍സ് അത് പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു...രാജേഷ് തന്‍റെ കൈലുള്ള ഡയറി ആയിഷക്കു നേരെ നീട്ടി.. “ദെ നിന്‍റെ ഇക്ക നിനക്ക് തരാന്‍ പറഞ്ഞുകൊണ്ട് എന്‍റെ കൈയില്‍ തന്നതാണ്...നിന്‍റെ ഒരുപാട് കവിതകള്‍ നിറച്ച ഈ ഡയറി...നീ രണ്ടു കൈകൊണ്ടും എഴുതും അല്ലെ” അവള്‍ക്കു നേരെ നീട്ടിയ സയറി അവള്‍ വാങ്ങിയപ്പോള്‍ തെല്ലു അത്ഭുതത്തോടെ വിനു അവളെ നോക്കി...അവരിരുവരും അവിടെ നിന്നും നടന്നകന്നു... വിനുവും ആയിഷയും മാത്രമായി അവിടെ...അവിടെ നിശഭ്ട്ത തളം കെട്ടിക്കിടന്നു...എന്ത് പറയണം എന്ത് ചോദിക്കണം..ഇരുവര്‍ക്കും ആശങ്കകള്‍ മാത്രം ബാക്കിയായി.. “ഞാന്‍ ഒരിക്കലും കണ്ടു പിടിക്കില്ല എന്ന് വിചാരിച്ചു അല്ലെ” മൌനത്തെ കീറിമുറിച്ചുകൊണ്ട് വിനു ചോദിച്ചു “ഇല്ല...അറിയാമായിരുന്നു എന്‍റെ രാജകുമാരന് എന്നെ
💬 Comments
View all comments