0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 4 [ Achu Raj ]

Author : Achuraj Read All Parts 979

തേടി വരാതിരിക്കില്ല എന്ന്..” അവളുടെ വായില്‍ നിന്നും മൊഴിമുത്തുകള്‍ വിരിയുന്ന പോലെ ആദ്യത്തെ ശബ്ദം...വിനു അന്നുവരെ കേട്ട ഏറ്റവും മനോഹരമായ ശബ്ദം അങ്ങനെ ആണു അവനു തോന്നിയത്... “പിന്നെ എന്തിനാ മറഞ്ഞിരുന്നത്” “കാരണങ്ങള്‍ ഒരുപാടുണ്ട്..എല്ലാം പതിയെ പറഞ്ഞാല്‍ പോരെ വിനു” വളരെ നേര്‍ത്ത ശബ്ധത്തില്‍ അവള്‍ അവനോടു പറഞ്ഞപ്പോള്‍ മതിയെന്ന് വിനു തലയാട്ടി... “വിനു” “ഉം” “നമുക്കല്‍പ്പം നടക്കാം വിനു..ഈ മഞ്ഞു വീഴുന്ന അവയെ എതിരേറ്റു നില്‍ക്കുന്ന ഈ വഴിയിലൂടെ” “ഉം നടക്കാം” “എങ്കില്‍ വാ” ആയിഷ അല്‍പ്പം മുന്‍പിലായി നടന്നപ്പോള്‍ വിനു ചോദിച്ചു” “ആയിഷ” “ഉം” “ഞാന്‍ ആ കൈകള്‍ എന്നില്‍ ചേര്‍ത്ത് വച്ച് നടന്നോട്ടെ?” “ഉം” അവളുടെ നനുത്ത കൈയില്‍ കൈ ചേര്‍ത്ത് വച്ചുകൊണ്ട് അവളെ ചാരാതെ വിനു നടന്നു അവള്‍ക്കൊപ്പം...പ്രകൃതി പോലും സന്തോഷത്താല്‍ അവര്‍ക്കായി കൂടുതല്‍ പുഷപ്പ വൃഷ്ട്ടി നടത്തി... “വിനു ...ഇപ്പോളും എനിക്കറിയില്ല..നിന്‍റെ മാത്രമാകാന്‍ കഴിയുമോ എന്ന്” “ഇല്ല ആയിഷ ഈ ലോകത്തെ ഒരു ശക്തിക്കും നിന്നെ ഞാന്‍ വിട്ടുകൊടുക്കില്ല...നിന്നിലെ അക്ഷരങ്ങളിലൂടെ ഞാന്‍ നിന്നെ അത്രയധികം സ്നേഹിച്ചു പോയി...” “നീ ഈ കോളേജില്‍ വന്ന അന്നുമുതല്‍ ഞാന്‍ നിന്നെ സ്നേഹിക്കുകയാണ് വിനു “ “എന്നിട്ടും എന്തെ ആയിഷ നീ” “ഞാന്‍ പറഞ്ഞല്ലോ വിനു...എനിക്ക്..എനിക്കിന്നും ഉറപ്പില്ലാ...നിന്‍റെ കൈകള്‍ കോര്‍ത്ത്‌ പിടിച്ചു ഈ ജന്മം മുഴുവന്‍ ഈ ഭൂമിയില്‍ നടന്നു തീര്‍ക്കാന്‍ കൊതിക്കുന്നുണ്ട്‌ ഞാന്‍...നിന്‍റെ മാത്രം ഹൂറിയായി ഈ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ കൊതിയാണ് എനിക്ക്” “പിന്നെ എന്തുകൊണ്ട് പറ്റില്ല..ആയിഷ ഈ ജീവിതം അല്ല ഇനി ഉള്ള ഒരു ജീവിതവും നിന്നെ ആര്‍ക്കും ഞാന്‍

💬 Comments

View all comments