0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 4 [ Achu Raj ]

Author : Achuraj Read All Parts 949

വിനുവിനെ തട്ടിവിളിച്ചു.. “എന്താടാ കോപ്പേ ഇച്ചിരി സമയം ഉറങ്ങാനും സമ്മതിക്കൂലെ ...” അല്‍പ്പം ദേഷ്യത്തോടെ വിനു പറഞ്ഞു.. “അഹ ഇന്നലെ ഉറങ്ങി കിടന്ന എന്‍റെ മുതുകു ചവിട്ടി പൊളിച്ചിട്ട്‌ നീ ഇപ്പോള്‍ കിടന്നുറങ്ങുന്നോ..കണ്ടുപിടിക്കണ്ടേ അവളെ” “ആരെ കണ്ടുപിടിക്കനാടാ?” കണ്ണുകള്‍ ഒന്നുകൂടെ മുറുകെ അടച്ചു തുറന്നു കൊണ്ട് വിനു ചോദിച്ചു.. “ആഹ ആരെ കണ്ടുപിടിക്കാന്‍ ആണെന്നോ..ആ കത്തിന്‍റെ ഉടമയെ കണ്ടുപിടിക്കണ്ടേ?” അപ്പോളാണ് ഉറക്കച്ചടവില്‍ നിന്നും പൂര്‍ണമായും വിനു ഉണര്‍ന്നുവന്നത്...ശെരിയാണ്..അവളെ കണ്ടുപിടിക്കണം...ഏതെങ്കിലും ഒരു പെണ്ണ് അങ്ങനെ തന്നെ പറ്റിക്കാന്‍ പാടില്ലാലോ ...വിനു ചാടി പിടഞ്ഞെണീട്ടു “നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേ...എന്തെങ്കിലും ഒരു കത്തോ കുത്തോ വന്നെന്നു വിചാരിച്ചു അതിന്‍റെ പുറകെ പോകുന്നതെന്തിനാ...വട്ടു തന്നെ നിങ്ങള്‍ക്കൊക്കെ” പ്രിന്‍സ് തെല്ലരിശത്തോടെ ആണു അത് പറഞ്ഞത്...അവന്‍റെ മുഖഭാവം രാജേഷ് സൂക്ഷ്മതയോടെ ശ്രദ്ധിച്ചു...കഴിഞ്ഞ ദിവസത്തെ സംഭവത്തിന്‌ ശേഷം അവന്‍ നല്ലപ്പോലെ പ്രിന്‍സിന്റെ സ്വഭാവങ്ങളും അവന്‍റെ മാനറിസങ്ങളും ശ്രദ്ധിക്കുന്നുണ്ട്...മറ്റുള്ളവരില്‍ നിന്നും എന്തൊക്കെയോ വ്യത്യാസങ്ങള്‍ അവനുണ്ട് എന്നതില്‍ രാജേഷിനു തര്‍ക്കമില്ല.. “അങ്ങനെ അല്ലടാ..ആരെങ്കിലും ചുമ്മാ വന്നു എന്നെ അങ്ങ് പറ്റിക്കാന്‍ പാടില്ലാലോ ,....പിന്നെ നമ്മളൊക്കെ ആണാന്നുപറഞ്ഞു നടക്കുന്നതെന്തിനാ...അത് മാത്രമല്ല പ്രിന്‍സെ നീ ആ കത്തിലെ വരികള്‍ ശ്രദ്ധിച്ചില്ലേ....വല്ലാത്തൊരു വശ്യത...മനോഹരമായ അക്ഷരങ്ങള്‍...പ്രണയവും കോപ്പും ഒന്നുമില്ലങ്കിലും ആ അക്ഷരത്തിന്‍റെ ശ്രുഷ്ടാവിനോട് ഒരു വല്ലാത്ത” “മാങ്ങാത്തൊലി..പിന്നെ ആകെ കിട്ടിയത് നാലും മൂന്നു ഏഴ് അക്ഷരങ്ങള്‍ ആ അക്ഷരങ്ങളോട് അവനു ആരാധന...ഒന്ന് പോടാ മലരേ നിനക്കു ആ പെണ്‍കുട്ടി ആരാണന്നു അറിയണം..അതിനു ചുക്കാന്‍ പിടിക്കാന്‍ ഇവിടെ വേറെ ഒരു പൊട്ടാനും” പ്രിന്‍സെ രാജ്ഷിനെ നോക്കി പറഞ്ഞു.. “ഹാ നിനക്കതു പറയാം ഇന്നലെ ചവിട്ടു കിടീത് എനിക്കാ...മനസിലായോ..നീ

💬 Comments

View all comments