Chapter Title : അണിമംഗലത്തെ ചുടലക്കാവ് 6 [ Achu Raj ]
നിന്നു.. അവന്‍ അവളുടെ മുഖത്തേക്ക് അത്ഭുതോടെ നോക്കി... “എന്തെ ഇങ്ങനെ നോക്കാന്‍...എല്ലാം അങ്ങയുടെ രചനകള്‍ തന്നെ അല്ലെ...ആ ഭാവനക്ക് മുന്നില്‍ അണിമംഗലം അത്രയും മനോഹരമായി നിലക്കൊള്ളുന്നില്ലേ....പക്ഷെ അതിലെ കരിപുരണ്ട വിളക്കുപ്പോലെ ഞാന്‍ മാത്രം” ഒരു ചെറു തേങ്ങലിന്റെ അകമ്പടിയോടെ അവളതു പറഞ്ഞു തീര്‍ക്കുമ്പോള്‍ വിനു അവളുടെ കൈകള്‍ മുറുകെ പിടിച്ചുകൊണ്ടു ആ കണ്ണുകളില്‍ നോക്കി.... “ഈ കവിത ഞാന്‍ രചിച്ചതെങ്കില്‍ അത് ഞാന്‍ പൂര്ത്തിയാക്കിയിരിക്കും....ഈ ചായാചിത്രം ഞാന്‍ എന്‍റെതു മാത്രമാക്കിയിരിക്കും....” അവളുടെ വരച്ചു തീരാത്ത മുഖം കൈകള്‍ കൊണ്ട് കൊരിയെടുതുക്കൊണ്ട് ആ കണ്ണുകളിലേക്കു നോക്കി വിനു പറഞ്ഞു...അവളില്‍ അത് സന്തോഷവും അളവറ്റ സ്നേഹവും ഉണ്ടാക്കി എന്നത് അവളുടെ കണ്ണുകളില്‍ നിന്നും അവനു വ്യക്തമായി.. അവന്‍ അത്രയും പറഞ്ഞുകൊണ്ട് വീണ്ടു തനിക്കു മുന്നില്‍ അവനായി ഒരുക്കിയ കാഴ്ചകളെ നോക്കി....ചുവപ്പും വെളുപ്പും മഞ്ഞയും പച്ചയും അങ്ങനെ വര്‍ണങ്ങള്‍ കൊണ്ട് വൈവിധ്യമാര്‍ന്ന പൂക്കളുടെ വലിയ നിര....ഒരു വലിയ പൂന്തോട്ടം എന്ന് പറഞ്ഞാല്‍ മതിയാകാതെ വരും... ഇവിടെ നിന്നായിരിക്കും നേരത്തെ ആ പുഷപ്പ ഗന്ധം വന്നത്തിയത്...പൂര്‍ണ ചന്ദ്രന്‍റെ വെളിച്ചത്തില്‍ നടുവിലൂടെ ചെറു വഴികള്‍ ഉള്ള ആ പുഷപങ്ങളുടെ വലിയ നിര വിനുവിന് കാഴ്ച്ചയുടെ വലിയൊരു വസന്ത കാലം ഒരുക്കി നല്‍കി....അവന്‍ അവയെ എല്ലാം നോക്കി...മുട്ടുമടക്കി ഇരുന്നുക്കൊണ്ട് അവയിലെ ചില പുഷപങ്ങളെ കൈ കൊണ്ട് പതിയെ തഴുകി... മഞ്ഞു തുള്ളി വീണു തണുത്തുറഞ്ഞു നിന്ന പുഷപങ്ങള്‍ അവന്‍റെ കരസ്പര്‍ശം ഏറ്റപ്പോള്‍ പക്ഷെ നാണത്താല്‍ കണ്ണടച്ചു,,,അതുകണ്ട് വിനു മന്ദഹസിച്ചു...എവിടെ നിന്നോ വന്ന്തിയ ആ ചെറു മന്ദമാരുതന്‍ അവന്‍റെ മുടിയിഴകളെ തലോടി കൊണ്ട് തഴുകി പോയപ്പോള്‍ ഒരു
💬 Comments
View all comments