Chapter Title : അണിമംഗലത്തെ ചുടലക്കാവ് 7 [ Achu Raj ]
അണിമംഗലത്തെ ചുടലക്കാവ് 7
Animangalathe Chudalakkavu Part 7 bY Achu Raj
Previous Parts
തിരക്കുകള്‍ കൂടി വരുന്നതാണ് ഇതിന്‍റെയെല്ലാം തുടച്ച വൈകുന്നത്..മറ്റു കഥകള്‍ പോലെ അല്ല ഈ കഥ എനിക്ക് ഒരു വെല്ലു വിളി പോലെ ആണ് ...കഴിവധും വേഗത്തില്‍ അടുത്ത ഭാഗങ്ങള്‍ ഇടാം....നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി....
“മുന്നോട്ടു നടക്കാം...ഇതുവരെഉള്ള ഭൂതക്കലാത്തെ വിസ്മരിക്കാന്‍ സമയം ആയി..അണിമംഗലത്തിന്‍റെ രാജകുമാരന് അണിമംഗലത്തേക്ക് സ്വാഗതം...” അത്രയും പറഞ്ഞുകൊണ്ട് കൊശവന്‍ മുന്നേ നടന്നു... അണിമംഗലത്തെയും അവിടെ അപൂര്‍ണമായ തന്‍റെ പ്രണയത്തെയും മനസില്‍ കണ്ടുകൊണ്ടു വിനു അയാള്‍ക്കൊപ്പം ചുവടു വച്ചു... കുറച്ചു ദൂരം കൂടെ പിന്നിട്ടപ്പോള്‍ വിനു കേട്ട ശബ്ദം അടുത്തടുത്ത് വരുന്നതുപ്പോലെ അവനു തോന്നി...കരിയിലകളുടെ ശബ്ദം അല്ലാതെ ആ കാനന വീഥിയില്‍ മറ്റു ശബ്ദങ്ങള്‍ ഒന്നും തന്നെ ഇല്ല...അതുകൊണ്ട് തന്നെ അവന്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ അലയടികള്‍ നല്ല പോലെ വ്യക്തമാണ്... അല്‍പ്പം കൂടി മുന്നോട്ടു നടന്നപ്പോള്‍ വിനു പതിയെ തന്‍റെ ചുവടുകള്‍ പതുക്കെ ആക്കിക്കൊണ്ട് കൊശവന് നേരെ നോക്കി.. “ഓര്‍ക്കുക കാഴ്ചകളെ ഒരുതരത്തിലും ശല്യം ചെയ്യാന്‍ പാടുള്ളതല്ല ...എന്നാല്‍ വ്യക്തമായി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് ,,,സംശയങ്ങള്‍ ഒന്നും തന്നെ ഞാന്‍ സാദൂകരിക്കുന്നതല്ല” കൊശവന്‍ പറഞ്ഞതെല്ലാം വിനു തലയാട്ടി അനുസരിച്ചു “എങ്കില്‍ ഇവിടെ നിന്നും തുടങ്ങന്നു...അനിമംഗലത്തിന്റെ വിശേഷങ്ങള്‍...ശ്രദ്ധയോടെ...” അത്രയും പറഞ്ഞുകൊണ്ട് കൊശവന്‍ കൈ ഒന്ന് ആഞ്ഞു വീശി ..വിനു കണ്ണുകള്‍ അറിയാതെ അടച്ചു തുറന്നു...പൊടുന്നനെ അവന്‍റെ മുന്നില്‍ അവര്‍ക്ക് അടുത്തായി മറ്റൊരു വഴി...അതൊരു കാട്ടുവഴി ആണ് എങ്കിലും പക്ഷെ ധാരാളം ആളുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വഴിപ്പോലെ കാണപ്പെട്ടു....അതിലൂടെ അതാ വെളുത്ത മുണ്ടും ഒരു മേല്‍മുണ്ടും
💬 Comments
View all comments