Chapter Title : അണിമംഗലത്തെ ചുടലക്കാവ് 7 [ Achu Raj ]
തോളില്‍ വലിയ ഭാണ്ടങ്ങളുമായി രണ്ടു പേര്‍ നടക്കുന്നു.... ഞങ്ങളുടെ തൊട്ടടുത്ത് കൂടെ ആണ് അവര്‍ നടക്കുന്നത് ..പക്ഷെ അവര്‍ ഞങ്ങളെ എന്തുക്കൊണ്ടാണ് കാണാത്തത് ...ഇതെന്തത്ഭുതമാണ് ...വിനു കൊശവനെ നോക്കി എന്തോ ചോദിയ്ക്കാന്‍ നിന്നപ്പോളെക്കും അത് വിലക്കി കൊണ്ട് കൊശവന്‍ ചുണ്ടില്‍ വിരല്‍ വച്ചു...വിനു തല കുലുക്കി കൊണ്ട് നടന്നു...അവന്‍ അവരുടെ സംസാരത്തിനെ ചെവിയോര്‍ത്തു.. “കേട്ടോ കേശവന്‍ നായരെ നിങ്ങളെ കിട്ടിയില്ലെങ്കില്‍ ഞാന്‍ യാത്ര ഇന്നത്തേക്ക് പാതി വഴിയില്‍ ഉപേക്ഷിച്ചേനെ....ഒറ്റയ്ക്ക് ഈ അര്‍ദ്ധരാത്രി ആ ചുടലക്കാവ് വഴി പോകുന്നത് ഒട്ടും ശുഭകരമല്ല...അറിയാലോ” “പിന്നല്ലാതെ...ആളുകള്‍ ആരെങ്കിലും ആ വഴി തൃസന്ധ്യ കഴിഞ്ഞാല്‍ നടക്കോ...അതും ഈ വെള്ളിയാഴ്ച....ഞാനും നിങ്ങളുടെ ദൈര്യത്തില്‍ തന്നെ ആണ് മുന്നോട്ടു നടക്കുന്നത്....പിന്നെ കണ്ടില്ലേ ഈ താളിയോലകള്‍ അതിനെ അവള്‍ക്കു പേടിയാണ്...അതാണ് എന്‍റെ മറ്റൊരു ദൈര്യം” “ഹോ സമാധാനമായി....വരുന്ന വഴിക്ക് പെട്ടുപോകുമോ എന്നാരുന്നു ശങ്ക...” “അല്ല കുഞ്ഞിക്കണ്ണന്‍ നമ്പൂരി ഏത് ഇല്ലത്തെയാണ് എന്നാണു പറഞ്ഞത്?” “അങ്ങ് മൂപ്പോട്ടൂര്‍ ഇല്ലത്തെ ....അറിയില്ല്യെ....പേരുകേട്ട ഇല്ലമാണ്...അവിടുത്തെ ഇളമുറക്കാരന്‍ ആണ് നാം...” “പിന്നെ കേള്‍ക്കാണ്ടിരിക്കോ....മന്ത്രവാദികള്‍ ഒരുപാട് പെര്‍ ജനിച്ചു മരിച്ച ആ ഇല്ലം ഞങ്ങള്‍ അണിമംഗലക്കാര്‍ എങ്ങനെ മറക്കും...അവിടുത്തെ തിരുമേനി അല്ലെ ഇവിടുത്തെ എല്ലാ കര്‍മങ്ങളും ചെയ്യുന്നത്...” “ഉവ ...അതുക്കൊണ്ട് തന്നെ നാളെ തന്നെ മുഖം കാണിക്കണം എന്ന് പറഞ്ഞു കുറിമാനം വന്നാല്‍ വരാണ്ടിരിക്കാന്‍ ആകില്ലലോ” “കുറിമാനമോ..ആരാ കുറിമാനം അയച്ചത് രാജാവു തിരുമാനസാണോ?” “അല്ല ...വലിയ കോയിത്തമ്പുരാന്‍....ഇന്നലെ വൈകിട്ടാണെ കുറിമാനം കിട്ടിയത്..നാളെ തന്നെ മുഖം കാണിക്കണം എന്ന് പറഞ്ഞുക്കൊണ്ട്...കാലത്തെ പുറപ്പെട്ടതാണ് അവിടുന്ന് പക്ഷെ ഇടയ്ക്കു ക്ഷാരത്തെ വാരസ്യാരുടെ വീട്ടില്‍ ഒന്ന് കയറേണ്ടി വന്നു..അതാ വൈകിയേ”
💬 Comments
View all comments