0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 7 [ Achu Raj ]

Author : Achuraj Read All Parts 293

അണിമംഗലത്തെ ചുടലക്കാവ് 7

Animangalathe Chudalakkavu Part 7 bY Achu Raj

Previous Parts

തിരക്കുകള്‍ കൂടി വരുന്നതാണ് ഇതിന്‍റെയെല്ലാം തുടച്ച വൈകുന്നത്..മറ്റു കഥകള്‍ പോലെ അല്ല ഈ കഥ എനിക്ക് ഒരു വെല്ലു വിളി പോലെ ആണ് ...കഴിവധും വേഗത്തില്‍ അടുത്ത ഭാഗങ്ങള്‍ ഇടാം....നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി....

“മുന്നോട്ടു നടക്കാം...ഇതുവരെഉള്ള ഭൂതക്കലാത്തെ വിസ്മരിക്കാന്‍ സമയം ആയി..അണിമംഗലത്തിന്‍റെ രാജകുമാരന് അണിമംഗലത്തേക്ക് സ്വാഗതം...” അത്രയും പറഞ്ഞുകൊണ്ട് കൊശവന്‍ മുന്നേ നടന്നു... അണിമംഗലത്തെയും അവിടെ അപൂര്‍ണമായ തന്‍റെ പ്രണയത്തെയും മനസില്‍ കണ്ടുകൊണ്ടു വിനു അയാള്‍ക്കൊപ്പം ചുവടു വച്ചു... കുറച്ചു ദൂരം കൂടെ പിന്നിട്ടപ്പോള്‍ വിനു കേട്ട ശബ്ദം അടുത്തടുത്ത്‌ വരുന്നതുപ്പോലെ അവനു തോന്നി...കരിയിലകളുടെ ശബ്ദം അല്ലാതെ ആ കാനന വീഥിയില്‍ മറ്റു ശബ്ദങ്ങള്‍ ഒന്നും തന്നെ ഇല്ല...അതുകൊണ്ട് തന്നെ അവന്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ അലയടികള്‍ നല്ല പോലെ വ്യക്തമാണ്... അല്‍പ്പം കൂടി മുന്നോട്ടു നടന്നപ്പോള്‍ വിനു പതിയെ തന്‍റെ ചുവടുകള്‍ പതുക്കെ ആക്കിക്കൊണ്ട് കൊശവന് നേരെ നോക്കി.. “ഓര്‍ക്കുക കാഴ്ചകളെ ഒരുതരത്തിലും ശല്യം ചെയ്യാന്‍ പാടുള്ളതല്ല ...എന്നാല്‍ വ്യക്തമായി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് ,,,സംശയങ്ങള്‍ ഒന്നും തന്നെ ഞാന്‍ സാദൂകരിക്കുന്നതല്ല” കൊശവന്‍ പറഞ്ഞതെല്ലാം വിനു തലയാട്ടി അനുസരിച്ചു “എങ്കില്‍ ഇവിടെ നിന്നും തുടങ്ങന്നു...അനിമംഗലത്തിന്റെ വിശേഷങ്ങള്‍...ശ്രദ്ധയോടെ...” അത്രയും പറഞ്ഞുകൊണ്ട് കൊശവന്‍ കൈ ഒന്ന് ആഞ്ഞു വീശി ..വിനു കണ്ണുകള്‍ അറിയാതെ അടച്ചു തുറന്നു...പൊടുന്നനെ അവന്‍റെ മുന്നില്‍ അവര്‍ക്ക് അടുത്തായി മറ്റൊരു വഴി...അതൊരു കാട്ടുവഴി ആണ് എങ്കിലും പക്ഷെ ധാരാളം ആളുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വഴിപ്പോലെ കാണപ്പെട്ടു....അതിലൂടെ അതാ വെളുത്ത മുണ്ടും ഒരു മേല്‍മുണ്ടും തോളില്‍ വലിയ ഭാണ്ടങ്ങളുമായി രണ്ടു പേര്‍ നടക്കുന്നു.... ഞങ്ങളുടെ തൊട്ടടുത്ത്‌ കൂടെ ആണ് അവര്‍ നടക്കുന്നത് ..പക്ഷെ അവര്‍ ഞങ്ങളെ എന്തുക്കൊണ്ടാണ് കാണാത്തത് ...ഇതെന്തത്ഭുതമാണ് ...വിനു കൊശവനെ നോക്കി എന്തോ ചോദിയ്ക്കാന്‍ നിന്നപ്പോളെക്കും അത് വിലക്കി കൊണ്ട് കൊശവന്‍ ചുണ്ടില്‍ വിരല്‍ വച്ചു...വിനു തല കുലുക്കി കൊണ്ട് നടന്നു...അവന്‍ അവരുടെ സംസാരത്തിനെ ചെവിയോര്‍ത്തു.. “കേട്ടോ കേശവന്‍ നായരെ നിങ്ങളെ കിട്ടിയില്ലെങ്കില്‍ ഞാന്‍ യാത്ര ഇന്നത്തേക്ക് പാതി വഴിയില്‍ ഉപേക്ഷിച്ചേനെ....ഒറ്റയ്ക്ക് ഈ അര്‍ദ്ധരാത്രി ആ ചുടലക്കാവ് വഴി പോകുന്നത് ഒട്ടും ശുഭകരമല്ല...അറിയാലോ” “പിന്നല്ലാതെ...ആളുകള്‍ ആരെങ്കിലും ആ വഴി തൃസന്ധ്യ കഴിഞ്ഞാല്‍ നടക്കോ...അതും ഈ വെള്ളിയാഴ്ച....ഞാനും നിങ്ങളുടെ ദൈര്യത്തില്‍ തന്നെ ആണ് മുന്നോട്ടു നടക്കുന്നത്....പിന്നെ കണ്ടില്ലേ ഈ താളിയോലകള്‍ അതിനെ അവള്‍ക്കു പേടിയാണ്...അതാണ്‌ എന്‍റെ മറ്റൊരു

💬 Comments

View all comments