Chapter Title : അണിമംഗലത്തെ ചുടലക്കാവ് 7 [ Achu Raj ]
ആകെ വിഷമതിനായി കാണപ്പെട്ടു..കൊശവന്‍ അവന്‍റെ ചുമലില്‍ കൈ വച്ചു... “ഈ തവണയെങ്കിലും വിജയം സുനിശ്ചിതം എന്ന് പറയാന്‍ അങ്ങേക്ക് കഴിയുമോ?” “അപ്പോള്‍ ഞാന്‍ തോറ്റ് പോയവനാണോ” “വിജയിച്ചിരുന്നെങ്കില്‍ ഇങ്ങനെ ഒരു പുനര്‍ജന്മത്തിന്റെ ആവശ്യം എന്ത്?” “പുനര്‍ജന്മം..അപ്പോള്‍ എന്‍റെ പ്രണയിനി..” “അവളെ സ്വന്തമാക്കു അപ്പോള്‍ അറിയാം ബാക്കി എല്ലാം” ഇവനാണെങ്കില്‍ സസ്പ്പെന്‍സിന്റെ പ്രിന്‍സിപ്പാള്‍ ആണ്...വിനു മനസില്‍ പറഞ്ഞു തല ചൊറിഞ്ഞു...ആ വലിയ വെള്ള ചാട്ടത്തിന്റെ ശബ്ദം അവര്‍ക്ക് അടുത്തേക്ക് വന്നു....അതിനടുത്തേക്ക് നടക്കും തോറും അവനില്‍ തണുപ്പ് കൂടി വന്നു...അവന്‍ ആ സ്വര്‍ണ ചിലങ്ക മാറോടു ചേര്‍ത്ത് പിടിച്ചു... പൊടുന്നനെ ആ കാടോന്നു ഇളക്കി മറിച്ചപ്പോലെ വലിയ കാറ്റ് വീശി..വിനു ഭയന്ന് കൊണ്ട് കൊശവന്റെ അടുത്തേക്ക് നീങ്ങി നിന്നു... “ഓ മാറോടണച്ചപ്പോള്‍ എന്താ ഒരു സന്തോഷം..കണ്ടില്ലേ കാണിക്കുന്നത്” കൊശവന്‍ അത് പറഞ്ഞു വിനുവിനെ നോക്കി വാ പൊത്തിചിരിച്ചു...അവന്‍ ചിലങ്കയില്‍ നോക്കിയപ്പോള്‍ അതിലെ ചെറു മണികള്‍ പ്രത്യക താളത്തില്‍ ശബ്ദം ഉണ്ടാക്കി..അവന്‍ അവ കൂടുതല്‍ നെഞ്ചോടു അടുപ്പിച്ചു... “കേശവന്‍ നായരെ ഈ വെള്ളച്ചാട്ടം കാണാന്‍ വളരെ ഭംഗിയുണ്ട്..പലപ്പോളും ഇതിലെ പോയെങ്കിലും നാം ഇത് ശ്രദ്ധിച്ചില്ല” “അത് ആ പറച്ചില്‍ കേട്ടപ്പോള്‍ മനസിലായി” “കണ്ടിലെ അവളുടെ ഒരു ശൌര്യം...ആര്‍ത്തു വിളിച്ചു ചാടുകയല്ലേ” “അതെ ആര്‍ത്തു വിളിച്ചു തന്നെയാണ് ചാടിയത്..പക്ഷെ അതിനു മുന്നേ തിരുമനസ് രാജാവ് ശപിച്ചു..അതിങ്ങനെയും ആയി” “എന്താ കേശവ തെളിച്ചു പറയു” വീണ്ടും അവരുടെ സംഭാഷണങ്ങള്‍ കേട്ടപ്പോള്‍ വിനു അങ്ങോട്ടേക്ക് നോക്കി...കേശവന്‍ തന്‍റെ ഭാന്ധകെട്ടു ആ വെള്ളച്ചാട്ടത്തിനു അരികിലെ ഒരു മരത്തിന്‍റെ കൊമ്പില്‍ വച്ചപ്പോള്‍ കുഞ്ഞിക്കണ്ണനും അത് തന്നെ ചെയ്തു.. “അല്ല
💬 Comments
View all comments