Chapter Title : അണിമംഗലത്തെ ചുടലക്കാവ് 7 [ Achu Raj ]
“അല്ല ...മൂങ്ങ നീട്ടി കരയാറില്ല...അങ്ങനെ കരയുന്നത് ശുഭ ലക്ഷണം അല്ല...ശെരിക്കും ഇനി എത്ര കാതം കൂടെ ഉണ്ട് അണിമംഗലത്തേക്ക്?” “അതിപ്പൊ ചുരുങ്ങിയത് ഒരു അമ്പതു കാത്തതിന് കൂടുതല്‍ ഉണ്ട്” “ഹയ്യ് കേശവന്‍ വീണ്ടും മണ്ടത്തരം പറയുന്നു നമ്മള്‍ നടക്കാന്‍ തുടങ്ങിയിട്ട് അമ്പതു കാതം പിന്നിട്ടെന്നോ...ഇല്ല കേശവ”: “ഉവ് നമ്പൂരി...ഞാന്‍ ആദ്യമായി നടക്കണ വഴിയല്ല ഇത് ധാ അങ്ങോട്ട് നോക്കു അവിടെ അമ്പത് കാതം അടയാളപെടുത്തുന്ന വെള്ളച്ചാട്ടം ഉണ്ട്..ഈ വഴി വരുന്നവരെല്ലാം അവിടെ വിശ്രമിച്ചേ പോകാറുള്ളു...മാത്രമല്ല അവിടെ ഉള്ള ആ വെള്ളച്ചാട്ടത്തിനു മറ്റൊരു പ്രത്യകത കൂടെ ഉണ്ട്” “അതെന്താണാവോ: “പറയാം അവിടെ എത്തട്ടെ..വരൂ..എനിട്ട് ആ മൂങ്ങയുടെ കാര്യം അങ്ങ് വിസ്മരിക്കു” “എങ്കില്‍ അങ്ങന ആകാം....പക്ഷെ കേശവ നമ്മുടെ അറിവിനെ പരിഹസിക്കണ്ട..മൂങ്ങ നീട്ടി കരഞ്ഞത് നല്ല ലക്ഷണമല്ല..” കേശവന്‍ കുഞ്ഞിക്കണ്ണനെ നോക്കി ചിരിച്ചു കൊണ്ട് നടന്നു..വിനു കൊശവനെ നോക്കിയപ്പോള്‍ അവരെ അനുഗമിക്കാന്‍ ആവശ്യപ്പെട്ടു..അവന്‍റെ ഉള്ളില്‍ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നിറഞ്ഞു നിന്നു..മൂങ്ങ കരഞ്ഞത് നല്ല ലക്ഷണം അല്ലങ്കില്‍ ഇനി പോകുന്ന വഴിയില്‍ അശുഭകരമായി എന്തെങ്കിലും സംഭവിക്കുമോ?..അവന്‍റെ മനസു വായിച്ചറിഞ്ഞപ്പോലെ വിനുവിനെ ചരിഞ്ഞു നോക്കി തന്‍റെ മൊട്ടത്തല കൈകൊണ്ടു തഴുകി കൊണ്ട് കൊശവന്‍ പറഞ്ഞു “കണ്ടറിയാന്‍ പോകുന്ന പൂരം ഇപ്പോളെ ഊഹിചെടുക്കണ്ട..അങ്ങേക്കും ചെയ്യാന്‍ പലതും ഉണ്ട് ഈ യാത്രയില്‍ യുവരാജന്‍” കൊശവന്‍ അങ്ങനെ പറഞ്ഞപ്പോള്‍ വിനു ചെറുതായി ഒന്ന് ഞെട്ടി..യുവരാജന്‍..അപ്പോള്‍ താന്‍ ആണോ ആ യുഇവരാജന്‍...എന്താണ് അണിമംഗലത്തെ കാത്തിരിക്കുന്ന ആപത്തു...ആരാണ് വരുന്ന ശിവശക്തികള്‍ പക്ഷെ ഇവിടെ എവിടെയും എന്‍റെ പ്രണയിനിയെ കുറിച്ച് പ്രതിബാധിചില്ലലോ ...അവള്‍ക്കു അണിമംഗലത്തുള്ള സ്ഥാനം എന്താണെന്നും ആരും പറഞ്ഞിലല്ലോ വിനു
💬 Comments
View all comments