Chapter Title : അണിമംഗലത്തെ ചുടലക്കാവ് 7 [ Achu Raj ]
വച്ചാല്‍ ..തെളിച്ചു പറയു” “അത് അടിയനും അറിയില്ല എന്താണെന്ന്..പക്ഷെ രാജഗുരു അങ്ങനെ ആണ് പറഞ്ഞത്” “മൂന്നാമത്തെ കാര്യം എന്താണാവോ”” “മൂന്നാമാതായി ആ അനിഷ്ടക്കാ...” വീണ്ടും വിനുവിന്‍റെ കാതുകളെ തടസപ്പെടുത്തികൊണ്ട് ആ ശബ്ദങ്ങള്‍ എല്ലാം പുനര്‍ജനിച്ചു...വിനു വീണ്ടും ഒന്നും കേള്‍ക്കാന്‍ കഴിയാതെ ചെവികള്‍ കൂട്ടി പിടിച്ചു...അവന്‍റെ മനസില്‍ ദേഷ്യവും അമര്‍ഷവും സങ്കടവും നുരപോന്തി പക്ഷെ കൊശവന്റെ വാക്കുകള്‍ അവന്‍റെ മനസില്‍ അലയടിച്ചു.. “ശിവ..ശിവ..അപ്പോള്‍ അണിമംഗലത്തിനു കഷ്ട്ടകാലം തുടങ്ങീ എന്നാണോ കേശവന്‍ പറയുന്നത്” “അങ്ങന്യും പറയാം..പക്ഷെ യുവരാജാവിലാണ് പ്രതീക്ഷ” “പക്ഷെ വരുന്നവള്‍ ശക്തിയും വരാന്‍ പോകുന്നവന്‍ ശിവരൂപവും എങ്കില്‍ യുവരാജാവ് നിഷ്ഭ്രപനാവില്ലേ” “പക്ഷെ അതിനുള്ള എന്തെങ്കിലും വഴി അദ്ദേഹം കണ്ടെത്തുമായിരിക്കും...അനിമംഗലത്തെ ദേവി കാക്കുമായിരിക്കും” അത് പറഞ്ഞു കേശവന്‍ നെടുവീര്‍പ്പിടുമ്പോള്‍ കുഞ്ഞിക്കണ്ണന്‍ കൈകള്‍ ഉയര്‍ത്തി മുകളിലോട്ടു നോക്കി...വിനു ഒന്നും തെളിച്ചു മനസിലാകാതെ കൊശവനെയും..കൊശവന്‍ ഒന്നും മിണ്ടാതെ നടത്തം തുടര്‍ന്നു... അല്‍പ്പ ദൂരം അവിടം മുഴുവന്‍ മൌനം തളം കെട്ടി കിടന്നു...സമയം അതിക്രമിച്ചു കൊണ്ടിരുന്നു...രാത്രിയുടെ മധ്യ യാമങ്ങള്‍ ആ കാട്ടില്‍ തളം കെട്ടി നിന്നു..എങ്ങു നിന്നോ കേട്ട മൂങ്ങയുടെ കരച്ചില്‍ കേശവനിലും കുഞ്ഞിക്കണ്ണനിലും ഭയം ഉണ്ടാക്കി..രണ്ടു പേരും കൂടുതല്‍ ചേര്‍ന്ന് നിന്നു.. “എന്താ കേശവ ആ മൂങ്ങയുടെ കരച്ചില്‍ ഒരു അപശകുനം പോലെ...” “ഹേയ് പേടിവേണ്ട നമ്പൂരി നമ്മള്‍ ഇപ്പോളും ചുടലക്കാടിനു പത്തു കാതം അകലെയാണ്...അതുവരെ അവളുടെ ശക്തിപ്രേഭാവം ഉള്ളു” “അങ്ങനെ തീര്‍ച്ച കല്‍പ്പിക്കാന്‍ വരട്ടെ കേശവ...ആ മൂങ്ങയുടെ കരച്ചില്‍ നമുക്ക് അത്ര ശുഭകരമായി തോന്നുന്നില്ല...കാര്യം മന്ത്രവാദത്തില്‍ അത്ര പ്രാവിണ്യം ഇല്ലങ്കിലും അല്‍പ്പമൊക്കെ നമുക്ക് അറിയാം” “പക്ഷെ ആ മൂങ്ങ...കാടല്ലേ...അതൊക്കെ സാദരണം മാത്രമല്ലേ”
💬 Comments
View all comments