Chapter Title : അണിമംഗലത്തെ ചുടലക്കാവ് 7 [ Achu Raj ]
വേണ്ടി ആണ് കഴിഞ്ഞ കാലമത്രയും ഞാന്‍ കാത്തിരുന്നത്...ഇനി നിനക്ക് രക്ഷയില്ല” “വീരഗജസിംഹ ...എന്‍റെ വഴി മുടക്കാന്‍ നീ ആയില്ല....അതിനുള്ള മന്ത്ര ശക്തി നിനക്കില്ല...വഴി മാറ്...ഈ കൊട്ടാരം ഞാന്‍ മുച്ചൂടു മുടിക്കും എന്ന് പ്രതിക്ഞ്ഞ എടുത്തതാണ്...ആരൊക്കെ തടഞ്ഞാലും അത് ഞാന്‍ ചെയ്യും” “ഇല്ല അവന്തിക നിനക്കതിനു കഴിയില്ല നിന്നോട് ക്രൂരത ചെയ്തവരെ നീ പണ്ടേ നശിപ്പിച്ചു കഴിഞ്ഞു..പക്ഷെ ഇനി ഒരു ജീവന്‍ കൂടെ നിനക്ക് നുള്ളി നോവിക്കാന്‍ ഞാന്‍ വിട്ടു തരില്ല..:” “നിനക്കതിനു കഴിയില്ല” “എനിക്കെ അതിനു കഴിയു” വീണ്ടും കാറ്റ് ആഞ്ഞു വീശി...രാജാവ് വീഴാന്‍ പോയി പക്ഷെ പിടിച്ചു നിന്നുകൊണ്ട് അവളുടെ മുകളിലേക്ക് വെളുത്ത ഭസ്മം വാരിയെറിഞ്ഞു...അവന്തിക അലറി വിളിച്ചു..മന്ത്രിമാര്‍ ബോധ രഹിതരായി...തോഴി കൈയില്‍ കിട്ടിയ വസ്ത്രങ്ങളുമായി എങ്ങോ ഓടി മറഞ്ഞു ....രാജാവ് മന്ത്രങ്ങള്‍ ഉരുവിട്ടുക്കൊണ്ട് കൈയില്‍ ഉണ്ടായിരുന്ന പന്തം കൊളുത്തി... അവന്തിക കാറ്റിന്‍റെ വേഗതിയില്‍ അവിടെ നിന്നും മറഞ്ഞു പോയി..രാജാവ് ആ പന്തം നിലത്തു കുത്തി വച്ചു കൊണ്ട് ചമ്രം പടിഞ്ഞിരുന്നു മന്ത്രങ്ങള്‍ ഉരുവിട്ടു.. കൈയില്‍ ഉണ്ടായിരുന്ന ഭാന്ധക്കെട്ടില്‍ നിന്നും കിണ്ടിയും വിളക്കും പൂക്കളും എടുത്തു അദ്ദേഹം അവിടം ഒരു കളമൊരുക്കി...ചുവന്ന പട്ടില്‍ പൊതിഞ്ഞ ഒരു ചിലങ്ക നിലത്തു വച്ചു... “ഓം...ഹ്രീം...സ്പുര സ്പുര....പ്ര്സ്ഫുര്ര പ്രേസ്ഫുര ഘോര ഘോരതര താനുരൂപ “ മന്ത്രങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങി....കാറ്റിന്റെ വേഗം കൂടി അന്തകാരം അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തി നിന്നു... വിളക്കു മാത്രം അണഞ്ഞില്ല....പന്തത്തിനു നേരെ എറിഞ്ഞ ഭസ്മത്തില്‍ ആ തീ കത്തി ജ്വലിച്ചു... “അവന്തിക...എന്‍റെ മുന്നില്‍ വന്നാല്‍ നിനക്ക് ചെറിയ ശിക്ഷ കൊണ്ട് രക്ഷ നേടാം അതല്ല എന്‍റെ മുന്നില്‍
💬 Comments
View all comments