0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 7 [ Achu Raj ]

Author : Achuraj Read All Parts 801

നീ ഒടിയന്റെ വേഷമണിഞ്ഞാല്‍ നിന്‍റെ ശിക്ഷ കഠിനമായിരിക്കും ...എനിക്ക് മുന്നില്‍ വാ” വീണ്ടും പന്തത്തിലേക്ക്‌ ഭസ്മം വാരി എറിഞ്ഞു...ആ തീ വീണ്ടും ആളി കത്തി...മൂങ്ങ വീണ്ടും നീട്ടി കരഞ്ഞു...നാഗം ഫണം വിടര്‍ത്തി നിന്നു..നായ്ക്കള്‍ ഓരിയിട്ടു...പൊടുന്നനെ ഒരു ചെറു വെളിച്ചം അകലെ നിന്നും തളിഞ്ഞു വന്നു രാജാവിന്‍റെ മുന്നില്‍ നിന്നു.. “പൂര്‍ണരൂപത്തില്‍ വാ വന്നുകൊണ്ട്‌ ഈ ചിലങ്കയില്‍ കയറു” “ഇല്ല എനിക്കാകില്ല...എന്‍റെ പക അതവസാനിച്ചില്ല ...എന്‍റെ പ്രണയം..എനിക്ക് നഷ്ട്ടമായത് എന്‍റെ പ്രണയമാണ് അതിനു എന്ത് ന്യായമാണ് നിനക്ക് പറയാനുള്ളത് വീരസിംഹാ..” “നിനക്ക് നഷ്ട്ടപ്പെട്ടത്‌ ഞാന്‍ തിരികെ തരാം പക്ഷെ എന്നെ നീ അനുസരിക്കുമെന്കില്‍ മാത്രം “ “നീ എന്നെ ചതിക്കില്ല എന്നാരു കണ്ടു....നീയും രാജരക്തമാണ്..ചതി നിന്നിലും അലിഞ്ഞു ചേര്‍ന്നിട്ടുണ്ട് “ “ഇല്ല എന്‍റെ വാക്കിന് മാറ്റമില്ല...ഞാന്‍ പറയുന്നത് നീ അനുസരിച്ചാല്‍ നിനക്ക് മോക്ഷം ഞാന്‍ തന്നിരിക്കും ഇതെന്‍റെ വാക്ക്” അവന്തിക ശാന്തയായി..കാറ്റും കോളും വിട്ടു ഭൂമി പൂര്‍വ സ്ഥിതിയിലേക്ക് വന്നു... “എനിക്ക് മുന്നില്‍ ഇരിക്കു” അവന്തിക പ്രകാശ രൂപം വിട്ടു സ്വത രൂപത്തില്‍ വന്നു കൊണ്ട് രാജാവിന്‌ മുന്നില്‍ ഇരുന്നു...അയാളെ പ്രതീക്ഷയോടെ അവള്‍ നോക്കി.. “അവന്തിക എന്‍റെ കാരണവന്മാര്‍ നിന്നോട് ചെയ്ത തെറ്റിന് നീ പ്രതികാരം ചെയ്തു കഴിഞ്ഞു..പക്ഷെ നന്മയുടെ ലോകത്ത് നീ അതിനുള്ള ശിക്ഷ അനുഭവിച്ചേ മതിയാകു” “ചതി” “ഇല്ല ഞാന്‍ നിന്നെ ചതിക്കുകയില്ല...നിന്‍റെ നഷ്ട്ടപ്പെട്ട പ്രണയം ഞാന്‍ വീണ്ടെടുത്ത്‌ തരും...നിന്‍റെ പ്രാണ നാഥന്‍ നിന്നെ ജീവന് തുല്യം പ്രണയിക്കും” അവന്തികയുടെ മുഖം സന്തോഷം കൊണ്ട് ചുവന്നു അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞു... “പക്ഷെ ഈ കോലത്തില്‍ അവന്‍

💬 Comments

View all comments