Chapter Title : അനിത മിസ്സും അമലും 3 [അർജുൻ]
തളർന്നു പോയ ഞാൻ ഇന്നും ഓർക്കാൻ ഇഷ്ടപെടാത്ത എന്റെ ജീവിതത്തിലെ കറുത്ത കാലഘട്ടം ആണത്.. എന്നോടുള്ള പേടി കൊണ്ടാവണം.. ഡിവോഴ്സ് മ്യൂച്വൽ സമ്മതിച്ചു ആയാളും മകനും കടൽ കടന്ന്... "
"അതിന് ശേഷം ആണെന്ന വർഗത്തെ ഞാൻ വെറുത്തു തുടങ്ങി.. എന്റെ വികാരങ്ങൾക്ക് കൂച്ചു വിലങ്ങിടാൻ കർക്കശക്കാരിയും ദേഷ്യക്കാരിയും ഒക്കെ ആയി മാറി..നിലനിന്നിരുന്ന സൗഹൃദങ്ങൾ അവസാനിപ്പിച്ചു.. ഒരു ഏകന്ത സന്യാസ ജീവിതം തുടങ്ങി..."
"ഇന്ന് ഈ കാണുന്ന അനിതയിൽ നിന്ന് എനിക്ക് പഴയ അനിതയെ കാണാൻ കൂടെ പറ്റുന്നില്ല..എന്റെ ജീവിതത്തിൽ കുറച്ചെങ്കിലും സന്തോഷം തിരിച്ചു വന്നത് അമ്മു ജീവിതത്തിൽ വന്നപ്പോൾ ആണ്.. എനിക്കാരൊക്കെയോ ഉണ്ടെന്നു തോന്നിയത് നിന്നോട് അടുത്തിടപെഴകിയപ്പോൾ ആണ്.. ഇന്നീ പുസ്തകത്തിലെ ഓരോ വരികളെയും ഞാൻ മനസ് കൊണ്ടാണ് വായിച്ചത്.. ചേച്ചിക്ക് നിന്റെ ഈ സ്നേഹം മതി.. വേറൊന്നും അതിൽ വന്ന് പ്രശ്നങ്ങളായി അത് നഷ്ടപ്പെടുത്താനും ആഗ്രഹിക്കുന്നില്ല.. "
"ഇന്നെനിക്ക് എന്റെ അമ്മു ഉണ്ട്.. അമ്മുവിന് ഒരു നല്ല ജീവിതം വേണമെന്ന് മാത്രമേ ഞാൻ ഇന്ന് ചിന്തിക്കുന്നുള്ളു..ഞാൻ പറയാറുണ്ടല്ലോ പലപ്പോഴും നിന്നിൽ ഞാൻ എന്നെ തന്നെ ആണ് കാണുന്നത്.. നിനക്ക് പ്രണയിക്കാനും വിവാഹം കഴിക്കാനും നമ്മൾ ഒരാളെ കണ്ടെത്തുകയും ചെയ്യും.. "
ചേച്ചിയുടെ ദീർഖ നേരത്തെ സംസാരത്തിന് താത്കാലികമായ ഒരു സ്റ്റോപ്പ് ആയിരുന്നു അത്
"ചേച്ചി.. ഒരുപാട് തുറന്ന് സംസാരിച്ചു.. ഞാനും ഒരുപാട് റീലാക്സിഡ് ആയി.. എനിക്ക് എന്റെ ജീവിതത്തിൽ നടന്ന എല്ലാം ചേച്ചിക്കറിയാം.. എനിക്ക് ചേച്ചിയോടുള്ള പ്രണയം അതിനി ഒരാളോട് തോന്നില്ല.. എന്നും പറഞ് പ്രണയിക്കാൻ ഞാൻ ചേച്ചിയെ ഒരു വിധത്തിലും സ്വാധീനിക്കില്ല.. ഇന്നലെ
💬 Comments
View all comments