Chapter Title : അനിത മിസ്സും അമലും 3 [അർജുൻ]
എന്നെ കൊണ്ട് ഓക്കേ ആകാൻ സാധിക്കും എന്ന് അന്ന് മനസിലായി..
എനിക്ക് പരീക്ഷ ഉണ്ടായിരുന്നതിനാൽ രാവിലെ ഞാൻ പരീക്ഷ എഴുതും കഴിഞ്ഞ് ഹോസ്പിറ്റലിൽ എത്തും.. അവിടെ ഇരുന്ന് കിട്ടുന്ന സമയം ഒക്കെ പഠിക്കും... ആന്റപ്പൻ ചേട്ടനും മേരി ആന്റിയും ഹോസ്പിറ്റലിൽ വന്നിരുന്നു.. ടീച്ചറുടെ ഒപ്പം കണ്ടേക്കണം എന്നൊക്കെ പറഞ്ഞു..
ഇന്ന് ചേച്ചി എന്നിൽ ഒരുപാട് ആശ്രയിക്കുന്നു അവർക്ക് ഞാൻ ഉള്ളത് വലിയ ആശ്വാസമാകുന്നു എന്ന് ഞാൻ ഉൾക്കൊള്ളുകയും ആ ഉത്തരവാദിത്തതിൽ സന്തോഷിക്കുകയും ചെയ്തു..
എന്റെ പരീക്ഷകൾ അവസാനിച്ചു.. ഈ അവസ്ഥയിൽ ആണെങ്കിലും ഞാൻ നന്നായി തന്നെ പരീക്ഷ എഴുതി എന്ന് ചേച്ചിയോടെ പറഞ്ഞപ്പോൾ ആ മുഖം സന്തോഷം കൊണ്ട് നിറയും.. എന്റെ പരീക്ഷയെ പറ്റി ഓർത്തു ഭയങ്കര ടെൻഷൻ ആണ്...
പക്ഷെ ഒരു ദിവസം കൂടെ കഴിഞ്ഞപ്പോൾ അത് സംഭവിച്ചു.. അമ്മുമ്മ പോയി.. 7ദിവസം ഹോസ്പിറ്റലിൽ കിടന്നതിനാൽ ചേച്ചിയും ഇതിനെ ഉൾക്കൊളളാൻ മാനസികമായി തയ്യാറെടുത്തിരുന്നു എന്ന് എനിക്ക് തോന്നി.. എന്നാലും ഇടയ്ക്കിടെ പൊട്ടി കരയുന്നുണ്ടായിരുന്നു.. വളരെ കുറച്ച് ആളുകൾ പങ്കെടുത്ത ചടങ്ങുകൾക്കു ശേഷം ആ വീട് ശൂന്യമായി..
വൈകുന്നേരം ഞാൻ തിരികെ എന്റെ വീട്ടിലേക്ക് വന്നു.. രാവിലെ ഞാൻ ഫോൺ വിളിച്ചു എങ്കിലും ചേച്ചി എടുത്തില്ല.. ഉറങ്ങുക ആയിരിക്കും എന്ന് ഞാനും കരുതി.. ഉച്ച ഒക്കെ ആകുമ്പോൾ അങ്ങോട്ടേക്ക് പോകാം എന്ന് കരുതി റൂമിൽ ഇരിക്കുമ്പോൾ ആണ് വാതിലിൽ ഒരു തട്ട് കേക്കുന്നത്..
തുറന്നപ്പോൾ ആന്റപ്പേട്ടനും മേരി ആന്റിയും ആണ്..
"ട കൊച്ചേ ആ ടീച്ചർ അവിടെ ഒറ്റക്കലായോ.. നിനക്ക് ഇന്നലെ അവിടെ നിക്കാൻ മേലാരുന്നോ "
💬 Comments
View all comments