Chapter Title : അനിത ടീച്ചർ 5 [Amar]
പോയില്ലെ?
അനിത ടീച്ചർ വിക്കി വിക്കി പറഞ്ഞു…
" അ .....അയാ…. അയാള് ചീത്ത പറഞ്ഞു…" അത് പറയുംമ്പോൾ അവന്റെ പല്ലുകൾ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു…
"എന്തിന് " ടീച്ചറുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു...
മൗനമായിരുന്നു മോനുട്ടന്റെ ഉത്തരം…
അനിത ടീച്ചർ അവന്റെ കൈയ്യും പിടിച്ച് ആ പോലീസ്കാരന്റെ അടുത്തേക്ക് നടന്നു…
"ടോ... താൻ എന്തിനാ കൊച്ചിനെ വഴക്ക് പറഞ്ഞേ …. "
സൗമ്യനായിരുന്ന അയാളുടെ മുഖം പെട്ടെന്ന് മാറി... അയാൾ തന്റെ കൊമ്പൻ മീശ ഒന്ന് പിരിച്ചു കൊണ്ട് മോനുട്ടനെ നോക്കി…
അവൻ ടീച്ചറെ പിന്നിൽ ഒളിച്ചു…
" മന്ത്രീടെ കാറിലെ കൊടി പറിച്ചുരാൻ നോക്കിയാ പിന്നെ ഞാൻ എന്ത് ചെയ്യാനാ…" അയാൾ ശബ്ദം കനപ്പിച്ചു പറഞ്ഞു…
ടീച്ചർ മോനുട്ടനെ ഒന്ന് നോക്കി... അവന്റെ തല താഴ്ന്ന് തന്നെ നിന്നു…
" സോറി... സുഖമില്ലാത്ത കുട്ടിയാ… " ടീച്ചർ ഒരു വിധം പറഞ്ഞാപ്പിച്ചു…
"ഹം... വേഗം ... കൊച്ചിന്റെ തല തോർത്തി കൊട്...ഇല്ലേൽ വല്ല ജ്വരവും വരും… " അതും പറഞ്ഞ് അയാൾ നടന്നകന്നു…
"നിന്നെ ഞാൻ ഉണ്ടല്ലോ…" അനിത ടീച്ചർ ഒരു ചെറു ചിരിയോടെ അവന്റെ ചെവി പിടിച്ചു തിരിച്ചു…
നനഞ്ഞതാണെങ്കിലും തന്റെ ടോപ്പ് കൊണ്ട് ടീച്ചർ അവന്റെ തല തോർത്തി കൊടുത്തു.
അപ്പഴും... അവൻ വിറച്ചുകെണ്ടേ ഇരുന്നു…
"ദൈവമേ... ഇനി വല്ല പനിം പിടിച്ചാൽ ... എന്നെ എല്ലാരും കൂടി കൊല്ലും…"
ടീച്ചർ വേഗം റോഡിലിറങ്ങി ഒരു ഓട്ടോ പിടിച്ചു…
ഓട്ടോ അതി വേഗത്തിൽ പായുംമ്പോഴും മോനുട്ടനെ തന്റെ കൈക്കുള്ളിലാക്കി ടീച്ചർ പൊതിഞ്ഞു പിടിച്ചു…
💬 Comments
View all comments