0%

Chapter Title : അനിതയുടെ കാമം [Sreenath]

Author : Kambikathakal Read All Parts 855

അനിത പലപ്പോഴും ഓഫീസിൽ നിന്നും മുങ്ങാൻ തുടങ്ങി. ഒരുപാട് നേരം കഴിഞ്ഞ് എന്തെങ്കിലും കള്ളം പറഞ്ഞുകൊണ്ട് അവൾ തിരികെ എത്തും. അവർ രണ്ടുപേരും ഒരുപോലെ ഈ മാറ്റം ശ്രദ്ധിക്കാൻ തുടങ്ങി. അനിത എന്തോ മറയ്ക്കുന്നത് പോലെ അവർക്ക് തോന്നി. കൂടുതൽ സമയവും ദിവ്യയുടെ കൂടെ കാണാം. ഉച്ചക്ക് മാത്രം നടന്ന കൂടിക്കാഴ്ച ഇപ്പോൾ ഏതുനേരവും ആയി. ഓഫീസിലെ ജോലികൾ പോലും മാറ്റിവെച്ചു അനിത തൻ്റെ സുഹൃത്തിനോട് സംസാരിച്ചു നിൽക്കുന്നത് ഒരു സ്ഥിരം കാഴ്ചയായി. അനന്തുവും റോഷനും ശ്രദ്ധിക്കുന്നു എന്നറിഞ്ഞപ്പോൾ കൂടിക്കാഴ്ചകൾ രഹസ്യമായി. ആരും ചെല്ലാത്ത ഇടനാഴികളിലും കോണുകളിലും മരച്ചുവടുകളിലും രണ്ടു പെണ്ണുങ്ങളും സ്വകാര്യം പങ്കുവെച്ചു. ഓഫീസിൽ നിന്നും പോയിക്കഴിഞ്ഞാലും വാട്സ്ആപ്പിലും ഫേസ്ബുക്കിലും അവർ ചാറ്റ് ചെയ്തു. അനന്തുവും റോഷനും ഒരുപോലെ ഇരുട്ടിൽ തപ്പി. മറ്റുള്ളവർ പോലും ഈ മാറ്റം ശ്രദ്ധിക്കാൻ തുടങ്ങി. അവർ തങ്ങളുടെ ഊഹാപോഹങ്ങൾ സുഹൃദ് വലയങ്ങളിൽ പങ്കുവെച്ചു. അശ്ലീലവും അവിഹിതവും കുത്തിനിറച്ച ചർച്ചകൾ പലകോണുകളിൽ നിന്നും രണ്ടുപേരും കേട്ടു. അനിത അവരുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി. തങ്ങളുടെ ഉറ്റ സുഹൃത്തിന്ന് ഇതെന്തുപറ്റി എന്നറിയാതെ ദിനങ്ങൾ കടന്നുപോയി.

ഇത്രയും വലിയ രഹസ്യം എന്താണെന്ന് അറിയാൻ ഇരുവരും തന്ത്രങ്ങൾ മെനഞ്ഞു. കുടുംബപ്രശ്നങ്ങൾ ആകാം എന്ന് റോഷൻ അഭിപ്രായപ്പെട്ടെങ്കിലും അനന്തു അത് വിശ്വസിച്ചില്ല. ഈ മാറ്റത്തിന് പിന്നിൽ അനിതയുടെ കാമദാഹം ആണെന്ന് അവനു തോന്നി, അതിൻ്റെ മുന്നൊരുക്കങ്ങൾ ആകാം താൻ കണ്ട കാഴ്ചകൾ, പക്ഷേ റോഷനോട് അതൊന്നും അനന്തു പങ്കുവെച്ചില്ല. അനിത എപ്പോഴും ദിവ്യയുടെ കൂടെ അല്ലെങ്കിൽ തൻ്റെ ഫോണിൽ നോക്കി സമയം ചിലവഴിച്ചു. മറ്റുരണ്ടുപേരോടും സംസാരിക്കുന്നത് പോലും

💬 Comments

View all comments